കാന്‍സര്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇന്നൊവേഷന്‍ വേണം: ദേവേന്ദ്ര ഫഡ്‌നാവിസ്

കാന്‍സര്‍ ചികിത്സാരംഗത്ത് കൂടുതല്‍ ഇന്നൊവേഷന്‍ വേണം: ദേവേന്ദ്ര ഫഡ്‌നാവിസ്

 

മുംബൈ: കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നും പ്രാരംഭഘട്ടത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്ന രോഗമാണ് കാന്‍സറെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. പണ്ട് ചികിത്സാ ചെലവ് കൂടുതലായിരുന്നെങ്കിലും ഇന്ന് ടെക്‌നോളജിയുടെ സഹായത്തോടെ കാന്‍സര്‍ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും ഇതിനായി കൂടുതല്‍ ഇന്നൊവേറ്റീവ് സൊലൂഷനുകള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിഞ്ച്വാഡിലെ തെര്‍ഗാവില്‍ ആദിത്യ ബിര്‍ള മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ(എബിഎംഎച്ച്) കാന്‍സര്‍ കെയര്‍ വിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാന്‍സര്‍ രോഗികള്‍ക്കായി ഇത്തരത്തില്‍ സൗകര്യമൊരുക്കിയ എബിഎംഎച്ച് ചെയര്‍പേഴ്‌സണ്‍ രാജശ്രീ ബിര്‍ളയെയും സംഘത്തെയും അദ്ദേഹം അഭിനന്ദിച്ചു. കാന്‍സര്‍ കെയര്‍ വിംഗ് ചിഞ്ച്വാഡ്, പൂനെ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തിനും രാജ്യത്തിനു മുഴുവനും പ്രയോജനകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Comments

comments

Categories: Tech