ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ് വിപണിയില്‍

ഇന്ത്യന്‍ ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ് വിപണിയില്‍

ന്യൂഡെല്‍ഹി: അമേരിക്കന്‍ കമ്പനി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സ് തങ്ങളുടെ ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ അവതാരത്തെ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. ഈ വര്‍ഷം രാജ്യത്തെ വിപിയിലെത്തുന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്റെ നാലാമത്തെ മോഡാലണിത്. ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ 31,99,175 രൂപയാണ് വില.
പ്രീമിയം ക്രൂയിസര്‍ വിഭാഗത്തിലുള്ള ഡാര്‍ക്ക് ഹോഴ്‌സ് കമ്പനിയുടെ സിഗ്നേച്ചര്‍ നിറമായ ബ്ലാക്ക് മാറ്റിലാണ് ഇന്ത്യയില്‍ ലഭ്യമാവുക. കമ്പനിയുടെ ചീഫ് ക്ലാസിക്കിന്റെ രൂപത്തോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് ഡാര്‍ക്ക് ഹോഴ്‌സ് നിര്‍മിച്ചിരിക്കുന്നത്.
ഹെഡ്ഡ്രസ്, ഫോര്‍ക്കുകള്‍, റിയര്‍വ്യൂ മിറര്‍, ഹാന്‍ഡില്‍ബാര്‍, സ്വിച്ചുകള്‍, ടേണ്‍ സിഗ്നലുകള്‍, ടാങ്ക് കണ്‍സോള്‍, എന്‍ജിന്‍, എയര്‍ബോക്‌സ് കവര്‍, ലോവര്‍ കണ്‍ട്രോള്‍, ഫ്‌ളൂര്‍ബോര്‍ഡുകള്‍, ടൈല്‍ലൈറ്റ് തുടങ്ങിയ എല്ലാ ഭാഗങ്ങളും കറുപ്പിന്റെ ഭംഗി ചേര്‍ത്താണ് ചീഫ്‌ടെയ്ന്‍ ഡാര്‍ക്ക് ഹോഴ്‌സ് എത്തിയിരിക്കുന്നത്.
1811 സിസി വി ട്വിന്‍ തണ്ടര്‍സ്‌ട്രോക്ക് 111 എന്‍ജിനാണ് ഈ കരുത്തന്റെ ഹൃദയം. 73 ബിഎച്ച്പി കരുത്തും 143 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ കറുത്ത കുതിരയ്ക്ക് ഇന്ത്യന്‍ നല്‍കിയിട്ടുള്ളത്. 21 എംഎം ഡിസ്‌ക്ക് ബ്രേക്കാണ് മുന്നിലും പിന്നിലും. 300 കിലോഗ്രാം ഭാരമുള്ള ഡാര്‍ക്ക് ഹോഴ്‌സിന്റെ ഇന്ധനടാങ്ക് ശേഷി 21 ലിറ്റര്‍ ആണ്.

Comments

comments

Categories: Auto, Trending