സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചതിനെതിരേ കെജ്‌രിവാള്‍

സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചതിനെതിരേ കെജ്‌രിവാള്‍

 

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തെ തുടര്‍ന്ന് വിവിധ ശാഖകളില്‍ നിക്ഷേപം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.9 ശതമാനത്തോളം എഫ്ഡി പലിശ നിരക്ക് കുറച്ചിരുന്നു. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് വളരെടയധികം കുറച്ചതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെ പരിഹസിച്ച് കെജ്‌രിവാള്‍ ട്വിറ്ററില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.
സ്ഥിര നിക്ഷേപത്തിന്റെ (എഫ്ഡി) പലിശ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗക്കാര്‍ക്ക് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എഫ്ഡി പലിശ നിരക്ക് വലിയ രീതിയില്‍ കുറയ്ക്കാനുള്ള തീരുമാനം ശരിയാണെന്ന് തോന്നുന്നുണ്ടോ എന്നു ചോദിച്ച കെജ്‌രിവാള്‍ സാധാരണക്കാരനേറ്റ ആഘാതമെന്നാണ് ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി രാജ്യത്ത് പണപ്രതിസന്ധി സൃഷ്ടിച്ച കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തെയും കെജ്‌രിവാള്‍ അപലപിച്ചു.

Comments

comments

Categories: Politics