ഉത്സവ സീസണും ഇ-കൊമേഴ്‌സ് കമ്പനികളും

ഉത്സവ സീസണും  ഇ-കൊമേഴ്‌സ്  കമ്പനികളും

 

ഇന്ത്യയിലെ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ഇതുവരെ ലാഭത്തിന്റെ മധുരം രുചിക്കാന്‍ സാധിച്ചിട്ടില്ല. മുന്‍പെല്ലാം വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കുമ്പോഴും കമ്പനിയുടെ ലാഭത്തില്‍ അത് പ്രതിഫലിക്കാറില്ലായിരുന്നു. ഇ-കൊമേഴ്‌സ് കമ്പനികളിലധികവും ഇപ്പോള്‍ വില്‍പ്പനയ്ക്ക് കൂടുതലും ആശ്രയിക്കുന്നത് ഉത്സവ സീസണുകളെയാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
റെഡ്‌സീര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പ്രകാരം 2016ലെ മൊത്തം ഇ-കൊമേഴ്‌സ് വില്‍പ്പനയുടെ 6.6 ശതമാനവും നടന്നത് ഒക്‌റ്റോബറിലെ അഞ്ച് ദിവസങ്ങളില്‍ മാത്രമായാണ്. ലോകത്തെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് വിപണികളായ ചൈന, യുഎസ് എന്നിവിടങ്ങളിലെ ഇ-കൊമേഴ്‌സ് സംസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമാണ് ഇത്.

ഒക്‌റ്റോബറിലെ അഞ്ച് ഉത്സവ ദിനങ്ങളിലായിരുന്നു ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ വാര്‍ഷിക ഷോപ്പിംഗ് ഫെസ്റ്റിവല്‍ ബിഗ് ബില്ല്യണ്‍ ഡേസ് നടത്തിയത്. അവരുടെ എതിരാളികളായ ആമസോണ്‍ ഈ സമയത്തു തന്നെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന ഷോപ്പിംഗ് മാമാങ്കവും നടത്തി. ഇതാണ് വില്‍പ്പനയിലെ പ്രധാന കാലഘട്ടമായി ഇരു കമ്പനികള്‍ക്കും എടുത്തു പറയാനുള്ളത്. വില്‍പ്പനയില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് അത്ര ശുഭകരമാവില്ല കാര്യങ്ങള്‍.

Comments

comments

Categories: Editorial