വായുമലിനീകരണം: ഡെല്‍ഹിയില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ആരംഭിച്ചു

വായുമലിനീകരണം: ഡെല്‍ഹിയില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ ആരംഭിച്ചു

ന്യൂഡെല്‍ഹി: പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടകള്‍ ആരംഭിച്ചതായി ഡെല്‍ഹി ആര്‍ടിഒ. ഡെല്‍ഹി മേഖലയില്‍ ക്രമാതീതമായി ഉയരുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഏഴിന് അവതരിപ്പിച്ച പരിഹാര പദ്ധതിയാണ് കാലപ്പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങളെ നിരത്തുകളില്‍ നിന്നും നീക്കം ചെയ്യുക എന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട നടപടികളൊന്നും നടന്നിരുന്നില്ല. രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ സ്‌ക്രാപ്പേജ് പദ്ധതിയൊരുക്കുകയാണെന്നായിരുന്നു ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ പുതിയ നടപടി പെട്ടെന്നായെന്നാണ് ഇത്തരം വാഹനങ്ങളുടെ ഉടമകള്‍ വ്യക്കതമാക്കുന്നത്.
പത്ത് വര്‍ഷം പഴക്കമുള്ള ഡീസല്‍ കാറുകള്‍ക്ക് പുറമെ ഇത്രയും പഴക്കമുള്ള ട്രക്കുകള്‍ ബസുകള്‍ എന്നിവയുടെയും രജിസ്‌ട്രേഷന്‍ റദ്ദാക്കും. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കാറുകള്‍ക്ക് ഇത് ബാധകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിന്റേജ് കാറുകള്‍ക്കും നടപിട തിരിച്ചടിയാകും.
അതേസമയം, 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ സ്‌ക്രാപ്പിംഗിന് നല്‍കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയവും ദേശീയ ഹരിത ട്രൈബ്യൂണലും നിയമ ചട്ടക്കൂട് രൂപീകരിക്കും.

Comments

comments

Categories: Slider, Top Stories