നിര്‍മാണ അനുബന്ധ മേഖലകളില്‍ നേട്ടത്തിലേക്ക്

നിര്‍മാണ അനുബന്ധ മേഖലകളില്‍ നേട്ടത്തിലേക്ക്

ന്യൂഡല്‍ഹി: തിരച്ചടിയില്‍ നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ നല്‍കി രാജ്യത്തെ കണ്‍സ്ട്രക്ഷന്‍ അനുബന്ധ വിപണി. തുടര്‍ച്ചയായ മൂന്ന് വര്‍ഷം പ്രതിസന്ധി നേരിട്ടിരുന്ന ഈ മേഖലയില്‍ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നതും ഇത് വളര്‍ച്ച കൈവരിക്കുന്നതുമാണ് സഹായിക്കുന്നത്.

ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അടിസ്ഥാന സൗകര്യ മേഖലയിലും റിയല്‍റ്റി വിപണിയിലും ഇതിന്റെ പ്രതിഫലനമുണ്ടാവുകയും ഇത് കണ്‍സ്ട്രക്ഷന്‍ അനുബന്ധ വിപണിക്ക് തിരിച്ചടിയാവുകയും ചെയ്യുകയായിരുന്നു. വര്‍ഷാനുപാതത്തില്‍ ഈ മേഖലയിലുള്ള കമ്പനികള്‍ക്ക് നഷ്ടം കൂടിവരികയായിരുന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പുതിയ പദ്ധതികള്‍ വരുന്നതിലൂടെ നേട്ടത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനികള്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കാനും ആരംഭിച്ചിട്ടുണ്ട്.
2009ല്‍ നാല് ശതമാനം ഇടിവ് രേഖപ്പെടുത്തിയ കണ്‍സ്ട്രക്ഷന്‍ അനുബന്ധ വിപണി 2010ലും 2012ലും വളര്‍ച്ച കൈവരിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരംഭിച്ചതാണ് വിപണി വീണ്ടും നേട്ടത്തിലെത്താന്‍ സഹായിച്ചത്. പിന്നീട് 2012ല്‍ ആഗോള സാമ്പത്തിക മാന്ദ്യം നിര്‍മാണ ഉപകരണ വിപണിയെ കാര്യമായി ബാധിക്കുകയും 45 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരിന്നു.
സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ഇന്ത്യ കരകയറുന്നതിനോടൊപ്പം കണ്‍സ്‌ട്രെക്ഷന്‍ എക്യുപ്‌മെന്റ് വിപണിക്കും വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോള സാമ്പത്തിക മാന്ദ്യം ഈ വിപണിയെ 20 ശതമാനം ഇടിവിലേക്ക് എത്തിച്ചെങ്കിലും സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് വന്‍ തിരിച്ചു വരവ് നടത്തി.
ഇന്ത്യയില്‍ വാണിജ്യാന്തരീക്ഷം മെച്ചപ്പെട്ടതും നിര്‍മാണ, അടിസ്ഥാന സൗകര്യ മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതും കണ്‍സ്ട്രക്ഷന്‍ അനുബന്ധ വിപണിക്ക് ഏറെ ഗുണം ചെയ്യുമെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ആനന്ദ് സുന്ദരേഷന്‍ വ്യക്തമാക്കി.
മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ എന്നീ വമ്പന്‍ പദ്ധതികളും ഗ്രാമീണ മേഖലയിലുള്ള നിക്ഷേപം, ഗതാഗതം തുടങ്ങിയവയില്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനവും കണ്‍സ്ട്രക്ഷന്‍ അനുബന്ധ വ്യവസായം കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ സഹായകരമാകും.
കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷനും നിര്‍മാണ അനുബന്ധ വ്യവസയാത്തിന്റെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തലുകള്‍. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കാനാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ ആദ്യ ഘട്ടത്തിലുള്ള 20 നഗരങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy