ഒരു വര്‍ഷത്തിനിടെ ഒരു ദശലക്ഷം പേറ്റന്റ് അപേക്ഷകളുമായി ചൈന

ഒരു വര്‍ഷത്തിനിടെ ഒരു ദശലക്ഷം പേറ്റന്റ് അപേക്ഷകളുമായി ചൈന

 

ജനീവ: വേള്‍ഡ് ഇന്റെലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്റെ (വിപോ) റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ ഇന്നൊവേഷന്റെ കാര്യത്തില്‍ ചൈന ഒന്നാമത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുദശലക്ഷം പേറ്റന്റ് അപേക്ഷകളാണ് ചൈന സമര്‍പ്പിച്ചിരിക്കുന്നത്. ചൈനീസ് ഇന്നൊവേറ്റര്‍മാര്‍ 2015 ല്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ അധികവും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് മേഖലയിലാണ്. ടെലികോം, കമ്പ്യൂട്ടര്‍ ടെക്‌നോളജിയുമായി ബന്ധപ്പെട്ട സെമികണ്ടക്‌റ്റേഴ്‌സ്, മെഷര്‍മെന്റ് ഇന്‍സ്ട്രുമെന്റ്‌സ് തുടങ്ങിയവയൊക്കെ ഇതില്‍പ്പെടുന്നു. ആഗോളതലത്തില്‍ ഇത് ആദ്യമായാണ് ഇത്ര അധികം പേറ്റന്റ് അപേക്ഷകള്‍ ഒരു രാജ്യത്തു നിന്ന് ലഭിക്കുന്നതെന്ന് വിപോ ഡയറക്റ്റര്‍ ജനറല്‍ ഫ്രാന്‍സീസ് ഗറി പറഞ്ഞു. ഇന്റെലക്ച്വല്‍ ആക്ടിവിറ്റികള്‍ ഫയല്‍ ചെയ്യുന്നതില്‍ ഏഷ്യ തങ്ങളുടെ വളര്‍ച്ച ഒന്നുകൂടി തെളിയിച്ചു.

പേറ്റന്റിനായുള്ള അപേക്ഷകളില്‍ 62 ശതമാനവും ഏഷ്യയില്‍ നിന്നാണ്. 55 ശതമാനം ട്രേഡ്മാര്‍ക്കിനുള്ള അപേക്ഷകളും 68 ശതമാനം ഡിസൈന്‍ അപേക്ഷകളും ഏഷ്യയില്‍ നിന്ന് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോലതലത്തില്‍ 2.9 ദശലക്ഷം അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം പേറ്റന്റിനായി ലഭിച്ചത്. 2014 നേക്കാള്‍ 7.8 ശതമാനം വര്‍ദ്ധന. ഏകദേശം മൂന്നില്‍ രണ്ട് പേറ്റന്റുകള്‍ അംഗീകരിച്ചിട്ടുണ്ട്. 1.01 ദശലക്ഷം പേറ്റന്റ് അപേക്ഷകളാണ് ചൈന ഫയല്‍ ചെയ്തത്. 526,296 പേറ്റന്റ് അപേക്ഷകളുമായി യുഎസ് ആണ് രണ്ടാം സ്ഥാനത്ത്. 454,285 അപേക്ഷകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനവും 238,015 അപേക്ഷകളുമായി സൗത്ത് കൊറിയ നാലാം സ്ഥാനവും നേടി.

Comments

comments

Categories: World