കള്ളപ്പണം തടയല്‍ സുതാര്യത ഉറപ്പാക്കും; കൂടുതല്‍ വിദേശ നിക്ഷേപം വരുത്തും: റൂബി ആര്യ

കള്ളപ്പണം തടയല്‍ സുതാര്യത ഉറപ്പാക്കും; കൂടുതല്‍ വിദേശ നിക്ഷേപം വരുത്തും: റൂബി ആര്യ

 

മുംബൈ: കള്ളപ്പണം തടയാനുള്ള സര്‍ക്കാരിന്റെ നീക്കം രാജ്യത്തെ റിയല്‍റ്റി വിപണി കൂടുതല്‍ സുതാര്യമാക്കുന്നതിനും ഈ മേഖലയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിനും സഹായകമാകുമെന്ന് മൈല്‍ സ്റ്റോണ്‍ കാപിറ്റല്‍ അഡൈ്വസേഴ്‌സ് വൈസ് ചെയര്‍മാന്‍ റൂബി ആര്യ. വിപണിയില്‍ സുതാര്യത ഉറപ്പാകുന്നതോടെ വിദേശ നിക്ഷേപകര്‍ കൂടതലായി ഫണ്ടെത്തിക്കുകയും കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണിക്ക് വന്‍ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത് റെസിഡന്‍ഷ്യല്‍ വിപണിയില്‍ വിലക്കുറവ് രേഖപ്പെടുത്തുന്നതിനും സഹായകമാകുമെന്നും വ്യക്തമാക്കി.
നോട്ട് അസാധുവാക്കല്‍ തീരുമാനം കുറഞ്ഞ കാലത്തേക്ക് പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഓഫീസ്, ഇന്‍ഡസ്ട്രിയല്‍ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ നടത്തിപ്പിനെടുക്കുന്നത് ഡിജിറ്റല്‍ രീതിയിലുള്ള ഇടപാടുകള്‍ വഴിയാണ്. വിപണിയില്‍ സുതാര്യത വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപക ട്രസ്റ്റുകള്‍ക്ക് കൂടുതല്‍ അവസരമൊരുങ്ങും. റെസിഡന്‍ഷ്യല്‍ വിപണിയില്‍ വിലക്കുറവുണ്ടാകുന്നത് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപത്തിന് സാഹചര്യമൊരുങ്ങും. ഇതോടൊപ്പം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം പ്രാബല്യത്തില്‍ വരാനിരിക്കുന്നതും മികച്ച നേട്ടമാകുമെന്നാണ് പ്രതീക്ഷ.
നിലവിലെ സാഹചര്യത്തില്‍ വിപണിയില്‍ നിന്നും ഉപഭോക്താക്കള്‍ അകലം പാലിക്കുന്നുണ്ട്. ഇവര്‍ വിപണിയിലേക്ക് വീണ്ടും തിരിച്ചെത്തുന്നതിന് കുറഞ്ഞത് ആറ് മാസമെങ്കിലുമെടുക്കും. ആര്യ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy