ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജി ഉദ്ഘാടനം ചെയ്തു

ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജി ഉദ്ഘാടനം ചെയ്തു

 

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജിയുടെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിച്ചു. നൂതനവും ശരിയായ സബ് സ്‌പെഷാലിറ്റി അടിസ്ഥാനമാക്കിയുള്ളതുമായ ഓര്‍ത്തോപീഡിക് രോഗപരിപാലനരംഗത്ത് കേരളത്തില്‍ മുന്നിട്ടുനില്ക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് ആസ്റ്റര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജി വിഭാഗം. പ്രത്യേക പരിശീലനം നേടിയ കണ്‍സള്‍ട്ടന്റുകളുടെ നേതൃത്വത്തില്‍ വിദഗ്ധ ഓര്‍ത്തോപീഡിക് രോഗപരിശോധനാ സൗകര്യങ്ങളും മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള അസ്ഥി-പേശീ സംബന്ധമായ വൈകല്യങ്ങള്‍ക്കുള്ള സമഗ്രമായ പരിപാലനവും ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജിയില്‍ ലഭ്യമാക്കും.

ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ് പിള്ള, പ്രഫ. കെ.വി. തോമസ് എംപി, ഹൈബി ഈഡന്‍ എംഎല്‍എ, ചേരാനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സോണി ചിക്കു, ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. നാരായണന്‍ ഉണ്ണി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജിക്ക് ഒട്ടേറെക്കാര്യങ്ങളില്‍ പ്രഥമസ്ഥാനമാണുള്ളതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സിഇഒയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ശരിയായ സബ് സ്‌പെഷ്യാലിറ്റി അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഓര്‍ത്തോപീഡിക് രോഗപരിപാലനത്തിന് കേരളത്തില്‍ തുടക്കമിട്ടത് ആസ്റ്റര്‍ മെഡ്‌സിറ്റിയാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഒആര്‍1 ഫ്യൂഷന്‍ ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് ഗ്രീന്‍ ഒടി സര്‍ട്ടിഫൈഡ് സര്‍ജിക്കല്‍ സ്വീറ്റുകള്‍, ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇന്റലിസ്‌പേയ്‌സ് ക്രിട്ടിക്കല്‍ കെയര്‍ & അനസ്‌തേഷ്യ (ഐസിസിഎ) ഐസിയുകള്‍, കേരളത്തിലെ ആദ്യത്തെ ട്രൂ ബീം ലീനിയര്‍ ആക്‌സിലറേറ്റര്‍ ഫോര്‍ ഹൈ പ്രിസിഷന്‍ റേഡിയോതെറാപ്പി, സന്ധികള്‍ മാറ്റിവയ്ക്കുന്നതിനും നട്ടെല്ലിന്റെ വൈകല്യങ്ങള്‍ ശരിയാക്കുന്നതിനും അസ്ഥികളിലെ മുഴകളുടെ ശസ്ത്രക്രിയയ്ക്കും കംപ്യൂട്ടര്‍ നാവിഗേഷന്‍, ഫിലിപ്‌സ് ഫോര്‍ത്ത് ജനറേഷന്‍ ടൈം ഓഫ് ഫ്‌ളൈറ്റ് 16 സ്ലൈഡ് പെറ്റ് സിടി എന്നിവ ആസ്റ്റര്‍ മെഡിസിറ്റിയുടെ പ്രത്യേകതയാണ്. കൂടാതെ, സ്‌പോര്‍ട്‌സ് മെഡിസിന്‍ സേവനരംഗത്ത് കേരളത്തിലെ ആദ്യത്തെ ആധുനിക സൗകര്യങ്ങളും ഇവിടെയാണുള്ളതെന്ന് ഡോ. ഹരീഷ് പിള്ള പറഞ്ഞു.

ട്രോമ സര്‍ജന്‍സ്, ജോയിന്റ് റീപ്ലേയ്‌സ്‌മെന്റ് സര്‍ജന്‍സ്, ആര്‍ത്തോസ്‌കോപി സര്‍ജന്‍സ്, സ്‌പോര്‍സ് മെഡിസിന്‍ വിദഗ്ധര്‍, റൂമറ്റോളജിസ്റ്റ്‌സ്, ഓര്‍ത്തോപീഡിക് ഓങ്കോളജിസ്റ്റ്‌സ്, പീഡിയാട്രിക് ഓര്‍ത്തോപീഡിക് സര്‍ജന്‍സ്, സ്‌പൈന്‍ സര്‍ജന്‍സ്, വൈകല്യങ്ങള്‍ നീക്കുന്നതിനുള്ള വിദഗ്ധര്‍, മൈക്രോവാസ്‌കുലാര്‍ സര്‍ജന്‍സ് എന്നിങ്ങനെ ഏറെ അനുഭവപരിചയമുള്ള പതിനഞ്ച് വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ശക്തമായ അടിത്തറയാണ് ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജിക്കുള്ളത്. ഏറ്റവും സങ്കീര്‍ണമായ കേസുകള്‍ പോലും കൈകാര്യം ചെയ്യുന്നതിനും ഓരോരുത്തര്‍ക്കും ആവശ്യമായതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പ്രത്യേകമായ ചികിത്സ ലഭ്യമാക്കുന്നതിനും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലൂടെ കഴിയുന്നു. മികച്ച ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധര്‍, അണുബാധ തടയുന്നതിനുള്ള ഫിസിഷ്യന്‍മാര്‍, പ്രത്യേകമായി പരിശീലനം നേടിയ നഴ്‌സുമാര്‍, ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍ വിദഗ്ധര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍, യോഗ്യരായ സാങ്കേതികവിദഗ്ധര്‍ എന്നിവരുടെ പിന്തുണയുമുണ്ട്.
ആസ്റ്റര്‍ മെഡ്‌സിറ്റി ക്വാര്‍ട്ടേര്‍ണറി കെയര്‍ ചികിത്സാസൗകര്യത്തിനുള്ളില്‍ സ്വന്തന്ത്രമായ ആശുപത്രിയെന്ന പോലെയാണ് ആസ്റ്റര്‍ സിഒഇ ഇന്‍ ഓര്‍ത്തോപീഡിക്‌സ് & റൂമറ്റോളജി പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ഹരീഷ് പിള്ള ചൂണ്ടിക്കാട്ടി. പ്രത്യേകമായ ഔട്ട്‌പേഷ്യന്റ്, ഇന്‍പേഷ്യന്റ് വിഭാഗങ്ങളും ഡേകെയര്‍ വിഭാഗവും ഏറ്റവും ആധുനിക ഇമേജിംഗ് സൗകര്യങ്ങളും പ്രത്യേകമായ ഓര്‍ത്തോ ഐസിയുവും ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് ഓര്‍ത്തോ സര്‍ജിക്കല്‍ സ്വീറ്റുകളും ഫിസിക്കല്‍ റീഹാബിലിറ്റേഷന്‍ വിഭാഗവും ട്രോമ, അപകടചികിത്സയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി വിഭാഗവും ഇതിന്റെ ഭാഗമാണ്. കൂടാതെ വളരെ വേഗത്തില്‍ വ്യക്തിഗത വൈദ്യശാസ്ത്ര സേവനവും ശ്രദ്ധയും രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി സിഒഇയ്ക്ക് പ്രത്യേകമായ പ്രവേശനകവാടമുണ്ട്.

Comments

comments

Categories: Branding, Slider