അമര രാജ ബാറ്ററിയുടെ വിപണി വിഹിതം കുത്തനെ ഉയര്‍ന്നു

അമര രാജ ബാറ്ററിയുടെ വിപണി വിഹിതം കുത്തനെ ഉയര്‍ന്നു

ഹൈദരാബാദ് : രാജ്യത്തെ ആസിഡ് ബാറ്ററി നിര്‍മാതാക്കളില്‍ രണ്ടാമനായ അമര രാജ ബാറ്ററീസ് ലിമിറ്റഡിന്റെ (എആര്‍ബിഎല്‍) ഓഹരി മൂല്യം 22 മടങ്ങ് വര്‍ധിച്ചു. ഇത് മാര്‍ക്കറ്റ് ലീഡറായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികളുടെ 17 മടങ്ങ് മൂല്യ വര്‍ധനയെ കടത്തിവെട്ടുന്നതാണ്. സെപ്റ്റംബര്‍ പാദത്തിലെ മികച്ച പ്രകടനമാണ് അമര രാജയുടെ ഓഹരി മൂല്യത്തെ കുത്തനെ ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായത്.

രാജ്യത്ത് ഈ കാലയളവില്‍ ഓട്ടോമൊബീല്‍ വില്‍പ്പന വര്‍ധിച്ചത് ഒറിജിനല്‍ എക്യുപ്‌മെന്റ് വിപണിയിലെ സാന്നിധ്യം മെച്ചപ്പെടുത്താന്‍ അമര രാജയെ സഹായിച്ചു. അതേസമയം റീപ്ലേസ്‌മെന്റ് വിപണിയില്‍ ഇരട്ടയക്ക വളര്‍ച്ച കൈവരിക്കാനും അമര രാജയ്ക്ക് സാധിച്ചു.
അസംഘടിത ബാറ്ററി വിപണിയില്‍ വിപണി വിഹിതം കൃത്യമായി കണക്കാക്കുന്നത് എളുപ്പമല്ല. എന്നാല്‍ അമര രാജ കഴിഞ്ഞ കുറച്ച് സാമ്പത്തിക പാദങ്ങളിലായി വിപണി വിഹിതം 23-24 ശതമാനത്തില്‍നിന്ന് 35 ശതമാനമായി വര്‍ധിപ്പിച്ചതായാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. പ്രതികൂല സാഹചര്യത്തിലും സെപ്റ്റംബര്‍ പാദത്തില്‍ ഇന്‍ഡസ്ട്രിയല്‍ ബാറ്ററി വില്‍പ്പനയിലും വര്‍ധന സ്വന്തമാക്കാന്‍ കമ്പനിക്ക് സാധിച്ചു. അതേസമയം ടെലികോം ബാറ്ററി മേഖലയില്‍ ശക്തമായ മത്സരം നടക്കുന്നതിനിടെ യുപിഎസ് വില്‍പ്പനയില്‍ അമര രാജ പിന്നാക്കം പോയി.
വില്‍പ്പന വര്‍ധിച്ചതോടെ ഇക്കഴിഞ്ഞ രണ്ടാം പാദത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വരുമാനം 17 ശതമാനം വര്‍ധിച്ചു.

Comments

comments

Categories: Branding