13മത് വേള്‍ഡ് റോബോട്ട് ഒളിമ്പ്യാട് സമാപിച്ചു

13മത് വേള്‍ഡ് റോബോട്ട് ഒളിമ്പ്യാട് സമാപിച്ചു

 

നോയിഡ: നോയിഡയിലെ എക്‌സ്‌പോ മാര്‍ട്ടില്‍ രണ്ടു ദിവസമായി നടന്ന പതിമൂന്നാമത് വേള്‍ഡ് റോബോട്ട് ഒളിമ്പ്യാട് സമാപിച്ചു. ‘റാപ് ദ സ്‌ക്രാപ് ‘ എന്ന വിഷയത്തില്‍ നടന്ന പരിപാടി കേന്ദ്രസര്‍ക്കാര്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം, സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള കൂട്ടായ്മകള്‍, ഇന്ത്യ സ്റ്റെം ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്.

യുവജനങ്ങളില്‍ ഇന്നൊവേഷനും ക്രിയേറ്റിവിറ്റിയും പ്രോല്‍സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതായി ഉദ്ഘാടനം നിര്‍വഹിച്ച് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

51 രാജ്യങ്ങളില്‍ നിന്നുള്ള 2,000 വിദ്യാര്‍ത്ഥികളുടെ റോബോട്ടിക് ടെക്‌നോളജി രംഗത്തെ നെപുണ്യവും ഇന്നൊവേറ്റീവ് ഉല്‍പ്പന്നങ്ങളും ഒളിമ്പ്യാടില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

റോബോട്ടിക് വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപിപ്പിക്കുന്നതിനും ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയില്‍ സ്റ്റെം അധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും ചലഞ്ച് സഹായിക്കുമെന്ന് നാഷണല്‍ കൗണ്‍സില്‍ സയന്‍സ് മ്യൂസിയം ഡയറക്റ്റര്‍ ജനറല്‍ എ എസ് മനേക്കര്‍ അഭിപ്രായപ്പെട്ടു.

Comments

comments

Categories: Tech