കോടതി വളപ്പിലെ സ്‌ഫോടനം: മൂന്ന് ഭീകരര്‍ പിടിയില്‍

കോടതി വളപ്പിലെ സ്‌ഫോടനം: മൂന്ന് ഭീകരര്‍ പിടിയില്‍

 

തിരുവനന്തപുരം: മലപ്പുറം, കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരര്‍ പിടിയിലായി. എന്‍ഐഎയും തമിഴ്‌നാട് പൊലീസും ചേര്‍ന്ന് മധുരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അല്‍ ഖ്വായ്ദ ബന്ധമുള്ള ഭീകരരാണ് ഇവര്‍. പിടിയിലായ മൂന്ന് പേരെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി സംഘത്തിലുണ്ടായിരുന്നതായും അവര്‍ രക്ഷപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്. എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. പ്രധാനമന്ത്രിയടക്കം രാജ്യത്തെ പ്രമുഖരായ 22 പേരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസുകളിലും ഇവര്‍ പ്രതികളാണെന്നാണ് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന ശൃംഖലയിലെ കണ്ണികളാണ് ഇവര്‍.

Comments

comments

Categories: Slider, Top Stories