ടി-ഹബ്ബ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് 20 സ്റ്റാര്‍ട്ടപ്പുകള്‍

ടി-ഹബ്ബ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് 20 സ്റ്റാര്‍ട്ടപ്പുകള്‍

 

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബ് ഇന്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ച് 2.0-ലേക്ക് 20 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരങ്ങളെ സ്മാര്‍ട്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മന്‍ജീര ഡിജിറ്റല്‍ സിസ്റ്റം, ഒയ്‌സോം ഇന്‍സ്ട്രുമെന്റ്‌സ്, ലോട്രെക്ക് ടെക്‌നോളജി, കാച്ചെഫി, സൈറുപ്, ക്രൈമട്രിക്‌സ്, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഷണ്‍മുഖ ഇന്നൊവേഷന്‍സ്, ഇ-ഡെവീഡര്‍, ഇന്റര്‍നാഷണല്‍ നെര്‍ഡ് സലൂഷന്‍സ്, ആരോഗ്യ പരിപാലന രംഗത്തുനിന്ന് മീപ് അല്ലീസ്‌ഹെല്‍ത്ത്, ന്യൂറോ ടെക്, ഐനികു, ഐച്ചര്‍, തൈറോമീറ്റര്‍, ഇര്‍ഫ്‌ളോഗ് ലൈഫ് സയന്‍സ്, ഗയം മോട്ടോര്‍ വര്‍ക്ക്‌സ്, ബന്‍യാന്‍ സസ്‌റ്റൈനബിള്‍ വേസ്റ്റ് മാനേജ്‌മെന്റ്, വേസ്റ്റ് വെഞ്ച്വര്‍ ഇന്ത്യ, എജുടെക് സ്റ്റാര്‍ട്ടപ്പായ മാതൃഭാരതി, നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നയോകാസ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍.

800 അപേക്ഷകളില്‍ നിന്ന് മൂന്നുഘട്ടമായി നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് 20 സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്. ശാസ്ത്ര-സാങ്കേതിക ഡിപ്പാര്‍ട്ട്‌മെന്റ്, ഇലക്ട്രോണിക് ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം മൈഗവ് പോര്‍ട്ടല്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ചലഞ്ച് 2.0 സംഘടിപ്പിക്കുന്നത്.

എട്ടാഴ്ച്ചത്തെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമില്‍ ടി-ഹബ്ബില്‍ വെച്ചുള്ള നാലുദിവസത്തെ യുഎസ്എംഎസി ബൂട്ട്കാമ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച 10 സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും ഈ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. പിന്നീട് 10 എണ്ണത്തില്‍ നിന്ന് 3 സ്റ്റാര്‍ട്ടപ്പുകളെ വീണ്ടും തെരഞ്ഞെടുക്കുകയും ഇവര്‍ക്ക് അടുത്ത മാര്‍ച്ചില്‍ ടി-ഗ്ലോബല്‍ അസെസ്സ്, സിലിക്കണ്‍വാലി എന്നിവ സന്ദര്‍ശിക്കാനും സിലിക്കണ്‍വാലിയിലെ വിദഗ്ധരുമായി സംവദിക്കാനും അവസരം ലഭിക്കും. ബാക്കി 10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടി-ഹബ്ബ് സംഘടിപ്പിക്കുന്ന ഒരാഴ്ച്ചത്തെ ഐസീഡ് ബൂട്ട്കാമ്പില്‍ പങ്കെടുക്കാന്‍ കഴിയും. തെലങ്കാന സര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് 70,000 സ്‌ക്വയര്‍ ഫീറ്റ് വരുന്ന ടി-ഹബ്ബിന്റെ ആദ്യ ഘട്ടം യാഥാര്‍ത്ഥ്യമാക്കിയത്. 300,000 സ്‌ക്വയര്‍ഫീറ്റ് ഫുട്ട് സ്‌പേസിന്റെ രണ്ടാംഘട്ടം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്.

Comments

comments

Categories: Branding