ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കാന്‍ റ്റീനോവേറ്റേഴ്‌സ്

ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കാന്‍ റ്റീനോവേറ്റേഴ്‌സ്

കൊച്ചി: മണിപാല്‍ സര്‍വ്വകലാശാല ഇന്‍കുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ ഇന്നവേഷന്‍ ചലഞ്ച് ‘റ്റീനോവേറ്റേഴ്സിന്റെ പ്രാദേശിക മല്‍സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ബ്രിഗേഡര്‍ എ കെ ഫിലിപ്പ് ചടങ്ങിലെ മുഖ്യാതിഥിയായി. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പാകത്തിലുള്ള കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് റ്റീനോവേറ്റേഴ്സിന്റെ ലക്ഷ്യം.

കേന്ദ്രീയ വിദ്യാലയ 1 നേവല്‍ ബേസ്, ഭവന്‍സ് ആദര്‍ശ വിദ്യാലയ, ഭവന്‍സ് വിദ്യമന്ദിര്‍ എളമക്കര എന്നിവയാണ് കൊച്ചിയില്‍ നിന്നുള്ള ഫൈനലിസ്റ്റുകള്‍. മെര്‍ക്കുറിയുടെ എക്ട്രാക്ഷന്‍ ആയിരുന്നു കേന്ദ്രീയ വിദ്യാലയ അവതരിപ്പിച്ച പ്രൊജക്ട്. ഭവന്‍സ് ആദര്‍ശ വിദ്യാലയ നദീജലമലിനീകരണം നിരീക്ഷിക്കാനുള്ള ബയോസെന്‍സര്‍ അടിസ്ഥിത സംവിധാനം, ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന സോളാര്‍ പാനല്‍ മോഡല്‍ എന്നിവയും അവതരിപ്പിച്ചു. കടവന്ത്രയിലുള്ള ഭവന്‍സ് വിദ്യമന്തറില്‍ നടന്ന മല്‍സരത്തില്‍ 19 സ്‌കൂളുകളാണ് മല്‍സരിച്ചത്.

സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ നടന്ന പ്രാഥമിക മല്‍സരഘട്ടത്തില്‍ സ്‌കൂളുകള്‍ പ്രോജക്ടിന്റെ സിനോപ്സിസ് സമര്‍പ്പിച്ചിരുന്നു. ബിഹേവിയറല്‍ ആന്റ് സോഷ്യല്‍ സയന്‍സ്, ഭൂമി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഫിസിക്കല്‍ സയന്‍സ്, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ലൈഫ് സയന്‍സ് വിഷയങ്ങളിലാണ് പ്രോജക്ട് തയ്യാറാക്കേണ്ടത്.

പ്രീ ഫൈനല്‍ മല്‍സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്ക് മണിപ്പാലില്‍ നടക്കുന്ന റ്റീനോവേറ്റേഴ്സ് ഗ്രാന്റ് ഫിനാലേയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. റ്റീനോവേറ്റേഴ്സിലൂടെ കുട്ടികളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനും നൂതനാശയങ്ങളെ പരിപോഷിപ്പിക്കാനും സംവേദനക്ഷമത വര്‍ദ്ധിപ്പിക്കാനും സാധിക്കും.

അവതരിപ്പിച്ച ആശയങ്ങളുടെ പ്രാധാന്യമനുസരിച്ച് 25% സ്‌കൂളുകളെ ഇതിനോടകം പ്രഫ.ജെ.ബി. സിങ് (പഞ്ചാബ് സര്‍വ്വകലാശാല), കല്യാണരാമന്‍ (എഴുത്തുകാരന്‍), പവന്‍ സോണീ (ഐ.ഐ.എം, ബംഗളൂരു) എന്നിവരടങ്ങുന്ന പാനല്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഫൈനലിലേക്ക് തിരഞ്ഞെടക്കപ്പെടുന്നവരുടെ പ്രോജക്ടുകളുടെ പ്രവര്‍ത്തന മാതൃക തയായാറാക്കാന്‍ വ്യവസായിക പ്രമുഖരുടെ സഹായം ലഭ്യമാണ്.

2017 ജനുവരിയില്‍ നടക്കുന്ന ഗ്രാന്റ് ബിനാലെയില്‍ വിജയികളാകുന്നവര്‍ക്ക് 10 ലക്ഷം രൂപയും റ്റീനോവേറ്റേഴ്സ് ഓഫ് ദ ഇയര്‍ സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.

എസ്.ബി.ഒ.എ, ഭവന്‍സ് വരുണ വിദ്യാലയ, ഭവന്‍സ് വിദ്യാമന്തിര്‍ ഗിരിനഗര്‍, ഭാരതീയ വിദ്യാഭവന്‍, ഇരിഞ്ഞാലക്കുട, സി.കെ.എം.എന്‍.എസ്.എസ്, ഭാരതീയ വിദ്യാഭവന്‍സ് വിദ്യാമന്ദിര്‍ തൃശ്ശൂര്‍, നിര്‍മലാനന്ദ പബ്ലിക് സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയ 1 നേവല്‍ ബേസ്, ചാവറ ഇന്റര്‍നാഷണല്‍ അക്കാദമി, ശ്രീ ശാരദ വിദ്യാലയ, ഭവന്‍സ് മുന്‍ഷി വിദ്യാശ്രമം, ഭവന്‍സ് ആദര്‍ശ വിദ്യാലയ, നൈപുണ്യ പബ്ലിക് സ്‌കൂള്‍ കാക്കനാട്, നൈപുണ്യ പബ്ലിക് സ്‌കൂള്‍ എടക്കുന്ന്, ദി ചോയ്സ് സ്‌കൂള്‍, ഭവന്‍സ് വിദ്യാമന്ദിര്‍ എളമക്കര, ടോക് എച്ച് പബ്ലിക് സ്‌കൂള്‍, കേന്ദ്രീയ വിദ്യാലയ ഐ.എന്‍.എസ് ദ്രോണാചാര്യ എന്നിവയാണ് മത്സരത്തില്‍ പങ്കെടുത്ത മറ്റു സ്‌കൂളുകള്‍.

Comments

comments

Categories: Education