ഇരട്ട അവധിക്കാലം ആസ്വദിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നു

ഇരട്ട അവധിക്കാലം ആസ്വദിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നു

കൊച്ചി: ഇന്ത്യക്കാര്‍ക്ക് അടുത്ത അവധിക്കാല യാത്രകളില്‍ ദോഹയില്‍ നാല് ദിവസം വരെ നീളുന്ന സ്‌റ്റോപ് ഓവറിന് ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നു. പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം നടപ്പായതോടെയാണ് അവധിക്കുള്ളില്‍ അവധി എന്നത് പ്രാവര്‍ത്തികമാകുന്നത്. ഇതുവഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ദോഹയിലേയ്‌ക്കോ ദോഹയ്ക്കു പുറത്തേയ്‌ക്കോ ഉള്ള യാത്രകളില്‍ അവരുടെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരാതെ ദോഹയില്‍ താമസിക്കുന്നതിന് അവസരമൊരുങ്ങുന്നു.
ഖത്തര്‍ എയര്‍വേയ്‌സിനൊപ്പമുള്ള അവധിക്കാല യാത്രകളില്‍ പുതിയ സ്റ്റോപ്ഓവര്‍ പായ്‌ക്കേജ് ഉപയോഗിച്ച് ഇരട്ട അവധി ആസ്വദിക്കാനാകും. മിഡില്‍ഈസ്റ്റ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നോ ഈ രാജ്യങ്ങളിലേയ്‌ക്കോ യാത്ര ചെയ്യുമ്പോള്‍ സ്‌റ്റോപ് ഓവര്‍ പായ്‌ക്കേജുകള്‍ ഉപയോഗപ്പെടുത്താം. 390 മുതല്‍ 1280 ഖത്തര്‍ റിയാലാണ് ദോഹയില്‍ ഒരു രാത്രി താമസിക്കുന്നതിനുളള ചെലവ്.
ഖത്തറില്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളെയോ, സുഹൃത്തുക്കളെയോ കാണുന്നതിനോ സാഹസിക യാത്രകള്‍ ആസ്വദിക്കുന്നതിനോ അവസരമുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സിന്റെ ഭാഗമായ ഡിസ്‌കവര്‍ ഖത്തര്‍ വഴി ദോഹയില്‍ ഡെസര്‍റ്റ് സഫാരി, നഗരയാത്രകള്‍, സാംസ്‌കാരിക യാത്രകള്‍, പാരമ്പര്യ ധോ ക്രൂസ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ സ്വന്തമാക്കാനാകും. സൂക്ക് വാഖിഫിലെ അലീസ്, ആധികാരികമായ പാരമ്പര്യ ഖത്തറി തെരുവ് ജീവിതം, വാസ്തുവിദ്യ, സംസ്‌കാരം, ഭക്ഷണം എന്നിവയൊക്കെ ആസ്വദിക്കാനുള്ള അവസരം യാത്രക്കാര്‍ക്ക് ലഭിക്കുന്നു.

ലോകപ്രശസ്തമായ ഇസ്ലാമിക് കലാവിദ്യകളുടെ മ്യൂസിയങ്ങള്‍, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, അല്‍ റിവാഖ് ഗാലറി, സെക്രീത് ഡെസര്‍ട്ടിലെ റിച്ചാര്‍ഡ് സെറാസ് വെസ്റ്റ്-ഈസ്റ്റ് സ്‌കള്‍പ്ചര്‍ എന്നിവ യാത്രക്കാര്‍ക്ക് നേരിട്ട് കാണാം. ഭക്ഷ്യപ്രേമികള്‍ക്കായി മിഷേലിന്‍ സ്റ്റാര്‍ റസ്റ്ററന്റുകളായ നോബു, ഹക്കാസന്‍ എന്നിവ അനുഭവിച്ചറിയാം.
ംംം.ൂമമേൃമശൃംമ്യവെീഹശറമ്യ.െരീാ/റശരെീ്‌ലൃൂമമേൃ എന്ന വെബ്‌സൈറ്റിലൂടെ ഹോട്ടല്‍, ടൂര്‍, എയര്‍പോര്‍ട്ട് ട്രാന്‍സ്ഫര്‍, കാര്‍ റെന്റലുകള്‍, ട്രാവല്‍ ഇന്‍ഷ്വറന്‍സ് എന്നിവയുടെ ഇന്‍സ്റ്റന്റ് ബുക്കിംഗിന് ഡിസ്‌കവര്‍ ഖത്തര്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കും. ഇന്‍ബൗണ്ട്, ഔട്ട്ബൗണ്ട് യാത്രകളില്‍ ട്രാന്‍സിറ്റ് വിസ സൗകര്യം ഉപയോഗപ്പെടുത്തുമ്പോള്‍ ഡിസ്‌കവര്‍ ഖത്തര്‍ ഉപയോഗിച്ച് ഹോട്ടലുകള്‍ ബുക്ക് ചെയ്യുമ്പോള്‍ സ്പാ, മീല്‍, ആക്ടിവിറ്റി ഡിസ്‌ക്കൗണ്ട് വൗച്ചേഴ്‌സ് എന്നിങ്ങനെ മൂല്യവര്‍ദ്ധിത സേവനങ്ങള്‍ യാത്രക്കാര്‍ക്കായി ലഭിക്കും.

ഖത്തറില്‍ പകല്‍ സമയങ്ങളിലെ ഉല്ലാസയാത്രകളും വൈവിധ്യമാര്‍ന്ന അനുഭവങ്ങളുമാണ് ഖത്തര്‍ എയര്‍വേയ്‌സും ഡിസ്‌കവര്‍ ഖത്തറും യാത്രക്കാര്‍ക്കായി നല്കുന്നതെന്നും മറ്റെവിടെയും ലഭിക്കാത്ത അറബിക് ആതിഥേയാനുഭവം ആസ്വദിക്കാന്‍ സ്വാഗതം ചെയ്യുന്നുവെന്നും ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് കൊമേഴ്‌സിയല്‍ ഓഫീസര്‍ ഡോ. ഹ്യൂ ഡണ്‍ലെവി പറഞ്ഞു.

നവംബര്‍ ഒന്നു മുതലാണ് ട്രാന്‍സിറ്റ് വിസയുള്ളവര്‍ക്ക് ദോഹയില്‍ നാല് ദിവസംവരെ താമസിക്കാന്‍ അനുവാദം ലഭിച്ചുതുടങ്ങിയത്. ഖത്തര്‍ എയര്‍വേയ്‌സ് നിരക്കുകളില്‍ മാറ്റം വരുത്തിയതോടെ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ബുക്ക് ചെയ്യുന്നതിനും സൗജന്യ ട്രാന്‍സിറ്റ് വിസ ഉപയോഗിക്കുന്നതിനും സാധിക്കും. മുംബെ-ഖത്തര്‍, ദോഹ-മുംബെ പോലെ നേരിട്ട് ഖത്തറിലേയ്ക്കും പുറത്തേയ്ക്കുമുള്ള യാത്രകള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, അമൃത്സര്‍, ബെംഗളുരു, ചെന്നൈ, ഗോവ, ഹൈദരാബാദ്, കൊല്‍ക്കൊത്ത, നാഗ്പൂര്‍, ന്യൂഡെല്‍ഹി എന്നിങ്ങനെ ഇന്ത്യയിലെ 13 എയര്‍പോര്‍ട്ടുകളില്‍നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് നടത്തുന്നുണ്ട്.

Comments

comments

Categories: Branding