കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന്

കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന്

മുംബൈ: രണ്ട് തവണ ലേലത്തില്‍ പരാജയപ്പെട്ട കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന് വെക്കാന്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഒരുങ്ങുന്നു. റിസര്‍വ് വിലയില്‍ 15 ശതമാനം കുറവ് വരുത്തി അടുത്ത മാസം 19നാണ് ലേലം നടത്തുകയെന്ന് ലേലം നടത്തുന്ന എസ്ബിഐ കാപ് ട്രസ്റ്റി വ്യക്തമാക്കി. മുംബൈ വിമാനത്താവളത്തിനടത്തുള്ള കിംഗ്ഫിഷര്‍ ഗ്രൂപ്പിന്റെ തലസ്ഥാന ഓഫീസായ കിംഗ്ഫിഷര്‍ ഹൗസ് 115 കോടി രൂപ അടിസ്ഥാന വിലയിലാണ് ലേലത്തിന് വെക്കുക.
ഏകദേശം 17,000 ചതുരശ്രയടി വിസതീര്‍ണത്തിലുള്ള കെട്ടിടം ഇതിന് മുമ്പ് രണ്ട് തവണ ലേലത്തിന് വെച്ചിരുന്നെങ്കിലും റിസര്‍വ് വില ഉയര്‍ന്നതാണെന്ന് ചൂണ്ടിക്കാട്ടി വില്‍പ്പന നടന്നിരുന്നില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന 17 ബാങ്കുകളാണ് ലേലം നടത്തുന്നത്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത വിജയ് മല്ല്യയുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് ലേലം നടത്തുന്നത്.
150 കോടി രൂപ റിസര്‍വ് വിലയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആദ്യ ലേലം നടന്നത്. പിന്നീട് റിസര്‍വ് വില പത്ത് ശതമാനം കുറച്ച് 135 കോടി രൂപയ്ക്ക് ഓഗസ്റ്റിലും ലേലം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല.

Comments

comments

Categories: Branding, Slider