ഖാന്‍ മാര്‍ക്കറ്റ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട്

ഖാന്‍ മാര്‍ക്കറ്റ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട്

 

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പത്ത് റീട്ടെയ്ല്‍ മൈക്രോ മാര്‍ക്കറ്റുകളില്‍ പകുതിയും ഡെല്‍ഹി കാപിറ്റല്‍ മേഖലയില്‍. കുഷമാന്‍ ആന്‍ഡ് വേക്ക് ഫീല്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട് ഡെല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റാണ്. അതേസമയം ആഗോള റാങ്കിംഗില്‍ ഖാന്‍ മാര്‍ക്കറ്റിന് രണ്ട് സ്ഥാനങ്ങള്‍ നഷ്ടമായി 28ാം സ്ഥാനത്തെത്തി.
ന്യൂയോര്‍ക്കിലെ അപ്പര്‍ ഫിഫ്ത് അവന്യുവാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട്. ഹോംഗ്‌കോംഗിലെ കോസ്‌വേ ബേ രണ്ടാം സ്ഥാനത്തും പാരിസിലെ അവന്യൂ ഡെസ് ചാംപ്‌സ് എല്യീസ് മൂന്നാം സ്ഥാനത്തുമാണ്.
1,250 രൂപയാണ് ഖാന്‍ മാര്‍ക്കറ്റില്‍ ഒരു സ്‌ക്വയര്‍ഫീറ്റിനുള്ള പ്രതിമാസ വാടക. മറ്റു രാജ്യങ്ങളില്‍ വാടക വര്‍ധനയുണ്ടായതാണ് ഖാന്‍ മാര്‍ക്കറ്റിന് ലോക റാങ്കിംഗില്‍ രണ്ട് സ്ഥാനം നഷ്ടമായത്. കൊണാട്ട് പ്ലേസാണ് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 850 രൂപയാണ് പ്രതിമാസം ഒരു സ്‌ക്വയര്‍ ഫീറ്റിന് ഇവിടെ വാടക. മാസം 800 രൂപ ചതുരശ്രമീറ്ററിന് നല്‍കുന്ന ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഗലേറിയയാണ് മൂന്നാം സ്ഥാനത്ത്. സൗത്ത് എക്സ്റ്റന്‍ഷന്‍ (700 രൂപ), ഗ്രേറ്റര്‍ കൈലാഷ് (460 രൂപ) എന്നിവയാണ് ഡെല്‍ഹിയി തലസ്ഥാന മേഖലയിലുള്ള ചെലവേറിയ സ്ഥലങ്ങള്‍.
അതേസമയം, മുംബൈയിലുള്ള മൂന്ന് സ്ഥലങ്ങളാണ് ഏറ്റവും ചിലവേറിയ റീട്ടെയ്ല്‍ സ്‌പോട്ടുകളില്‍ ഇടം നേടിയത്. ചതുരശ്രയടിക്ക് 760 രൂപ വാടകയുള്ള ലിങ്കിംഗ് റോഡ് ആണ് പട്ടികയില്‍ നാലാം സ്ഥാനത്ത്. പ്രതിമാസം 625 രൂപ ചതുരശ്രയടിക്ക് വാടകയുള്ള കൊലാബ കോസ്‌വേ പട്ടികയില്‍ ആറാം സ്ഥാനത്തും, 425 രൂപ വാടകയുള്ള കെംപ്‌സ് കോര്‍ണര്‍ പട്ടികയില്‍ പത്താം സ്ഥാനത്തുമാണ്.
കൊല്‍ക്കത്തയിലുള്ള പാര്‍ക്ക് സ്ട്രീറ്റാണ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത്. കമാക് സ്ട്രീറ്റ് ഒന്‍പതാം സ്ഥാനത്തുമുണ്ട്.
ഇന്ത്യയില്‍ റീട്ടെയ്ല്‍ മേഖല അതിവേഗം വളര്‍ച്ച കൈവരിക്കുകയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഈ മേഖലയ്ക്ക് സ്വീകരിക്കാന്‍ പറ്റാത്ത രീതിയിലുള്ള വേഗതയിലാണ് ഉപഭോക്താക്കളുടെ താല്‍പ്പര്യം മാറിക്കൊണ്ടിരിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഏഷ്യ പസഫിക് മേഖലയില്‍ റീട്ടെയ്ല്‍ സ്‌പോട്ടിന് ഏറ്റവും ചെവവ് കുറഞ്ഞത് ഹൈദബാദിലെ രാജ് ഭവനനാണ്. ഒരു സ്‌ക്വയര്‍ഫീറ്റിന് മാസം 90 രൂപയാണ് ഇവിടെ വാടക.

Comments

comments

Categories: Branding