ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു

ഹര്‍ത്താല്‍:  ജനജീവിതം സ്തംഭിച്ചു

 

തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. പണപ്രതിസന്ധി മൂലം നട്ടം തിരിയുന്ന ജനത്തിന് ഹര്‍ത്താല്‍ ദുരിതമായി. റെയ്ല്‍വേ സ്‌റ്റേഷനുകളിലും ബസ്സ് സ്റ്റാന്‍ഡുകളിലും ജനങ്ങള്‍ കുടുങ്ങി. ചുരുക്കം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഓഫീസുകളില്‍ ഹാജര്‍നില നന്നേ കുറവായിരുന്നു. വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും തുറന്നില്ല.

ദേശീയതലത്തില്‍ പ്രതിഷേധ ദിനം ആചരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചപ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു.
അവശ്യ സര്‍വ്വീസുകളെയും ബാങ്കുകളെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Comments

comments

Categories: Slider, Top Stories