കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്ഘാടനവും കലാഭവന്‍ ഫെസ്റ്റും

കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്ഘാടനവും  കലാഭവന്‍ ഫെസ്റ്റും

 

കൊച്ചി: കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനായ ജെറി അമല്‍ദേവ് നിര്‍വഹിച്ചു. കലാഭവന്റെ പ്രതാപത്തിനു ചേരുന്ന ഒന്നാണ് യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ സ്ഥാപനമെന്നും ഉത്തരവാദിത്തപൂര്‍ണമായ പരിശീലനം നല്‍കി മികച്ച കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ കലാഭവന്‍ അക്കാദമിക്ക് കഴിയുമെന്നും ജെറി അമല്‍ദേവ് പറഞ്ഞു. കലാഭവന്‍ മീഡിയ അക്കാദമിയിലെ സംഗീത സംവിധാനത്തിലുള്ള ഏക വര്‍ഷ പി ജി ഡിപ്ലോമ കോഴ്‌സിന്റെ മുഖ്യ പരിശീലകനുംജെറി അമല്‍ദേവ് ആയിരിക്കും.
യോഗത്തില്‍ കലാഭവന്‍ പ്രസിഡന്റ് ആന്‍ഡ്രൂ നെറ്റിക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. കലാഭവന്‍ സ്ഥാപകനായ ഫാ.ആബേലിന്റെ സ്വപ്നമായിരുന്നു ഇത്തരമൊരു അക്കാദമിയെന്നു ആന്‍ഡ്രൂ നെറ്റിക്കാടന്‍ അനുസ്മരിപ്പിച്ചു. കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ ചെയര്‍മാന്‍ ഡോ.ടോമി പുത്തനങ്ങാടി അക്കാദമിയെ അവതരിപ്പിച്ചു. കലാരംഗത്ത് പ്രവര്‍ത്തിക്കാന്‍ ആത്മവിശ്വാസമുള്ള മതിയായ പരിശീലനം നല്‍കി പ്രതിഭകളെ രംഗത്തിറക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും കേവലം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയല്ലെന്നും ഡോ.പുത്തനങ്ങാടി വ്യക്തമാക്കി.

കലാഭവന്‍ ഫെസ്റ്റിനോടനുബന്ധിച്ചു നടത്തിയ മാധ്യമമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. തിരക്കഥാരചനയില്‍ പൊതുവിഭാഗത്തില്‍ മണികണ്ഠന്‍ വി ഡി ഒന്നാം സ്ഥാനവും ശ്യാം ജി രണ്ടാം സ്ഥാനവും നേടി. വിദ്യാര്‍ത്ഥിവിഭാഗത്തില്‍ കീര്‍ത്തി സുരേഷാണു വിജയി.അഭിനയത്തില്‍ ആഷിഖ് മലപ്പുറം ഒന്നാം സ്ഥാനവും ആന്റോ അപ്പോളോ രണ്ടാം സ്ഥാനവും നേടി.
യോഗത്തില്‍ കലാഭവന്‍ സെക്രട്ടറി ജോസ് തോമസ് സ്വാഗതവും റവ.ഡോ.ചെറിയാന്‍ കുനിയന്തോടത്ത് നന്ദിയും പറഞ്ഞു. യോഗത്തെ തുടര്‍ന്ന് കലാഭവനിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും പങ്കെടുത്ത കലാഭവന്‍ ഫെസ്റ്റ് എന്ന കലാസാംസ്‌കാരിക പരിപാടി അവതരിപ്പിക്കപ്പെട്ടു. പ്രകടിപ്പിച്ചു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*