ടീം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

ടീം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ടീം ഇന്ത്യ ആറ് വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി ആര്‍ അശ്വിനും 31 റണ്‍സെടുത്ത് രവീന്ദ്ര ജഡേജയുമനാണ് ക്രീസില്‍.

ടീം ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും (62) ചേതേശ്വര്‍ പൂജാരയും (51) അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. മുരളി വിജയ്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ യഥാക്രമം 12, 42 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ പൂജ്യനായി മടങ്ങി. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ മലയാളിയായ കരുണ്‍ നായര്‍ നാല് റണ്‍സിലെത്തി നില്‍ക്കവെ റണ്ണൗട്ടാവുകയായിരുന്നു.

പാര്‍ത്ഥിവ് പട്ടേല്‍, പൂജാര, രഹാനെ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ ആദില്‍ റാഷിദാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. മുരളി വിജയിനെയും വിരാട് കോഹ്‌ലിയെയും പറഞ്ഞയച്ചത് ബെന്‍ സ്‌റ്റോക്‌സായിരുന്നു.

ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 283 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 268 റണ്‍സിന് എട്ട് എന്ന നിലയില്‍ രണ്ടാം ദിനത്തില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഇന്നലെ 15 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിന് വെറും 3.5 ഓവര്‍ മാത്രമേ ബാറ്റ് ചെയ്യുവാന്‍ സാധിച്ചുള്ളൂ. മുഹമ്മദ് ഷമിയാണ് ഇംഗ്ലണ്ടിന്റെ അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.

Comments

comments

Categories: Sports