ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്: ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ തോല്‍വി

ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ്:  ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫൈനല്‍ തോല്‍വി

 

വിക്ടോറിയ സിറ്റി: ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട തോല്‍വി. പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ആതിഥേയ താരം എന്‍ജിക ലോങ് ആന്‍ഗസിനോടും വനിതാ സിംഗിള്‍സില്‍ പി വി സിന്ധു ചൈനീസ് തായ്‌പേയിയുടെ തായ് സു ഇങ്ങിനോടുമാണ് പരാജയം വഴങ്ങിയത്.

ലോക മൂന്നാം നമ്പര്‍ താരം യാന്‍ ഒ യൊര്‍ഗേന്‍സനെ അട്ടിമറിച്ച് മുന്നേറിയ സമീര്‍ വര്‍മയ്ക്ക് ഫൈനലില്‍ മികവ് ആവര്‍ത്തിക്കാനായില്ല. 50 മിനുറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ ആദ്യ ഗെയിം നഷ്ടമായെങ്കിലും രണ്ടാം ഗെയിം സമീര്‍ സ്വന്തമാക്കി. എന്നാല്‍ മൂന്നാം സെറ്റും എന്‍ജിക ലോങ് ആഗന്‍സ് നേടുകയായിരുന്നു. സ്‌കോര്‍: 21-14, 10-21, 21-11. ലോക റാങ്കിംഗില്‍ ആഗന്‍സ് പത്താമതും ഇന്ത്യന്‍ താരം 43-ാം സ്ഥാനത്തുമാണ്.

പിവി സിന്ധുവിനെതിരെ തായ് സു ഇങ് 21-15, 21-17 സ്‌കോറുകളുടെ അനായാസ ജയമാണ് നേടിയത്. ലോക മൂന്നാം നമ്പര്‍ താരവും നാലാം സീഡുമായ തായ് സു ഇങ് 41 മിനുറ്റുകള്‍ക്കുള്ളിലാണ് ഇന്ത്യന്‍ താരത്തെ മറികടന്നത്. കഴിഞ്ഞയാഴ്ച ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സ്വന്തമാക്കിയ സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം സൂപ്പര്‍ സീരീസ് കിരീടം നേടുകയെന്ന മോഹമാണ് പരാജയത്തോടെ ഇല്ലാതായത്.

Comments

comments

Categories: Sports