പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളുമായി ഷെവര്‍ലേയുടെ വര്‍ഷാന്ത്യ വില്‍പന

പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളുമായി  ഷെവര്‍ലേയുടെ വര്‍ഷാന്ത്യ വില്‍പന

കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും ഒട്ടേറെ ആനുകൂല്യങ്ങളുമായി ഷെവര്‍ലേ ഇന്ത്യയുടെ വര്‍ഷാന്ത വില്‍പനയ്ക്ക് തുടക്കമായി. ഷെവര്‍ലേയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായ ബീറ്റ്, സെയ്ല്‍ എന്‍ബി, എന്‍ജോയ്, ക്രൂസ്, ട്രെയ്ല്‍ ബ്ലേയ്‌സര്‍ എന്നീ കാറുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍.
ഉപഭോക്താക്കള്‍ക്ക് ഷെവര്‍ലെ കാറുകളിലെ യാത്ര ആസ്വദിക്കാന്‍ ഓണ്‍ലൈനില്‍ ഡ്രൈവ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഷെവര്‍ലെ ഒരുക്കിയിട്ടുണ്ട്. ആമസോണ്‍ ഇന്ത്യയുമായി ചേര്‍ന്ന് വാഹന വിപണിയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭം. അനുയോജ്യമായ തീയതിയും സ്ഥലവും സമയവും തെരഞ്ഞെടുത്ത് ബുക്കിംഗ് നടത്താം.
വിപുലമായ ഉപഭോക്തൃ ശ്രംഖലയിലേക്കെത്താനും സാന്നിധ്യം ശക്തമാക്കാനും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തുന്ന ആദ്യ വാഹന നിര്‍മ്മാണ കമ്പനിയാണ് ഷെവര്‍ലെ എന്ന് ജിഎം ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് വൈസ് പ്രസിഡന്റ് ജാക്ക് ഉപ്പല്‍ പറഞ്ഞു.

വര്‍ഷാന്ത്യ വിപണന മേള 45 ദിവസം നീളും. ബീറ്റ്, ക്രൂസ്, എന്‍ജോയ്, സെയ്ല്‍, സെയ്ല്‍ ഹാച്ച്ബാക്ക്, ട്രെയ്ല്‍ ബ്ലേസര്‍, ടവേര എന്നിവയാണ് ഇന്ത്യയില്‍ ലഭ്യമാകുന്ന ഷെവര്‍ലെ മോഡലുകള്‍. അടുത്ത 24 മാസങ്ങളില്‍ അഞ്ചു പുതിയ മോഡലുകള്‍ കൂടി വിപണിയിലെത്തിക്കാന്‍ ഷെവര്‍ലെ ഇന്ത്യയ്ക്ക് പരിപാടിയുണ്ട്.

ബീറ്റ് 3.99 ലക്ഷം രൂപ ഒപ്പം 50,000 രൂപയുടെ ആനുകൂല്യങ്ങളും, സെയ്ല്‍ എന്‍ബി 5.76 ലക്ഷം രൂപ 75,000 രൂപയുടെ ആനുകൂല്യങ്ങളും, എന്‍ജോയ് 5.99 ലക്ഷം രൂപ. ക്രൂസ് 13.99 ലക്ഷം രൂപ ഒപ്പം 1,20,000 രൂപയുടെ ആനുകൂല്യങ്ങളും. ട്രെയ്ല്‍ ബ്ലേസര്‍ 23.95 ലക്ഷം രൂപ എന്നിങ്ങനെയാണ് വിലനിലവാരവും ആനുകൂല്യങ്ങളും.

Comments

comments

Categories: Auto