ലഫ്റ്റനന്റ്ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഇന്ത്യ സൂക്ഷിക്കണം: ബിക്രം സിംഗ്

ലഫ്റ്റനന്റ്ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഇന്ത്യ സൂക്ഷിക്കണം: ബിക്രം സിംഗ്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ കരസേനാ മേധാവിയായി പുതുതായി ചുമതലയേറ്റ ലഫ്റ്റനന്റ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ ഇന്ത്യ കരുതലോടെ സമീപിക്കണമെന്നു ഇന്ത്യന്‍ കരസേനാ മുന്‍ മേധാവി ബിക്രം സിംഗ് മുന്നറിയിപ്പ് നല്‍കി.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ യുഎന്‍ ഉദ്യമത്തിലേര്‍പ്പെട്ടപ്പോള്‍ ബിക്രം സിംഗിന്റെ കീഴില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് പാകിസ്ഥാന്റെ പുതിയ കരസേനാ മേധാവിക്ക്. തികഞ്ഞ പ്രഫഷണലായ ബജ്‌വ, കോംഗോയില്‍ തന്റെ കീഴില്‍ സൈനിക സേവനമനുഷ്ഠിച്ചപ്പോള്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ടെന്നും ബിക്രം സിംഗ് പറഞ്ഞു.
പാക് കരസേനാ മേധാവിയായി ബജ്‌വ സ്ഥാനമേറ്റെടുക്കുമ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്നും ബിക്രം സിംഗ് പറഞ്ഞു.
ഇന്ത്യയുമായി സംഘര്‍ഷത്തിലേര്‍പ്പെടുന്നതിനേക്കാള്‍ പാകിസ്ഥാനില്‍ ആഭ്യന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ അമര്‍ച്ച ചെയ്യാനായിരിക്കും ബജ്‌വ മുന്‍ഗണന കൊടുക്കുന്നതെന്നു ബിക്രം സിംഗ് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.

Comments

comments

Categories: World