ബാറ്റ അറ്റാദായം പ്രഖ്യാപിച്ചു

ബാറ്റ അറ്റാദായം പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ചെരുപ്പ് വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ ബാറ്റാ ഇന്ത്യ തങ്ങളുടെ അറ്റാദായം പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം 36.35 ശതമാനം കുറഞ്ഞ് 34.59 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഇതേ പാദത്തില്‍ 54.35 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.

അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള മൊത്തം വരുമാനം 1.56 ശതമാനം വര്‍ധിച്ച് 583.74 കോടി രൂപയിലെത്തിയതായും ബാറ്റ തങ്ങളുടെ രണ്ടാം പാദത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 574.73 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം രേഖപ്പെടുത്തിയത്. ഇതേ പാദത്തില്‍ 31.75 കോടി രൂപയായിരുന്നു പ്രധാന ബിസിനസുകളില്‍ നിന്നല്ലാത്ത കമ്പനിയുടെ വലിയ വരുമാനം.

ഒന്നില്‍ കൂടുതല്‍ നഗരങ്ങളില്‍ ബാറ്റ സ്റ്റോറുകള്‍ ആരംഭിച്ച് കമ്പനി അന്തരാഷ്ട്ര നിലവാരമുള്ള പ്രവര്‍ത്തനം കാഴ്ച്ചവെച്ചു തുടങ്ങിയതായും, ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനു വേണ്ടി ഒമ്‌നി ചാനല്‍ സാന്നിദ്ധ്യം ശക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ബാറ്റയുടെ സൗത്ത് ഏഷ്യ പ്രസിഡന്റ് രാജീവ് ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Comments

comments

Categories: Branding