അയപ്പ ഭക്തര്‍ക്ക് റീചാര്‍ജ് സേവനങ്ങള്‍ നല്‍കാന്‍ പമ്പയില്‍ സ്‌പെഷല്‍ വോഡഫോണ്‍ സ്‌റ്റോര്‍

അയപ്പ ഭക്തര്‍ക്ക് റീചാര്‍ജ് സേവനങ്ങള്‍ നല്‍കാന്‍ പമ്പയില്‍ സ്‌പെഷല്‍ വോഡഫോണ്‍ സ്‌റ്റോര്‍

 

കൊച്ചി: അയപ്പ ഭക്തര്‍ക്കു സേവനം നല്‍കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പമ്പയില്‍ ഓള്‍ ഇന്‍ വണ്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

പമ്പയിലെ വോഡഫോണ്‍ ഔട്ട്‌ലെറ്റ് വോഡഫോണ്‍ വരിക്കാരുടെ മാത്രമല്ല, മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കള്‍ക്കുള്ള റീചാര്‍ജും വോഡഫോണ്‍ എം-പെസ സേവനത്തിലൂടെ ലഭ്യമാക്കും. റീചാര്‍ജ് സേവനത്തിനു പുറമെ എം-പെസ, മണി ട്രാന്‍സ്ഫര്‍, ഡിടിഎച്ച് റീചാര്‍ജ്, പോസ്റ്റ് പെയ്ഡ് ബില്‍ അടയ്ക്കല്‍ തുടങ്ങിയ സേവനങ്ങളും ഇവിടെ ലഭ്യമാക്കും.

ഓരോ വര്‍ഷവും ലക്ഷക്കണക്കിന് അയപ്പ ഭക്തരാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നതെന്ന് അയപ്പ ഭക്തര്‍ക്ക് മണ്ഡലപൂജ ആശംസകള്‍ നേര്‍ന്നു കൊണ്ട് വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ പറഞ്ഞു. പമ്പയിലെ സ്‌പെഷല്‍ വോഡഫോണ്‍ സ്‌റ്റോറിലൂടെ അയപ്പ ഭക്തര്‍ക്ക് കണക്ടഡ് ആയിരിക്കാനും വോഡഫോണ്‍ എം-പെസ വഴിയുള്ള ബില്‍ പെയ്‌മെന്റ് സേവനങ്ങളും റീചാര്‍ജും മണി ട്രാന്‍സ്ഫറും അടക്കമുള്ള സേവനങ്ങളും ലഭ്യമാക്കി സൗകര്യപ്രദമായ തീര്‍ത്ഥാടനത്തിനും വഴിയൊരുക്കുകയാണ്.

ആന്ധ്രാ പ്രദേശ്, തെലുങ്കാന, കര്‍ണാടക, തമിഴ്‌നാട്, ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് റോമിങ് നിരക്കുകളെക്കുറിച്ച് ആശങ്കപ്പെടാതെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി കണക്ടഡ് ആയിരിക്കാന്‍ വോഡഫോണിന്റെ നാഷണല്‍ റോമിങ് പദ്ധതികളിലൂടെയുള്ള സൗജന്യ ഇന്‍കമിങ് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പമ്പയിലെ വോഡഫോണ്‍ ഔട്ട്‌ലെറ്റ് മകരവിളക്കു സീസണ്‍ അവസാനിക്കുന്ന 2017 ജനുവരി 14 വരെ പ്രവര്‍ത്തിക്കും.

Comments

comments

Categories: Branding