രണ്ട് ദിവസം, 10,000 എക്കൗണ്ടുകള്‍; എയര്‍ടെല്‍ പേമെന്റ് ബാങ്ക് വരവറിയിക്കുന്നു

രണ്ട് ദിവസം, 10,000 എക്കൗണ്ടുകള്‍; എയര്‍ടെല്‍ പേമെന്റ് ബാങ്ക് വരവറിയിക്കുന്നു

ന്യൂഡെല്‍ഹി: രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളില്‍ 10,000ലധികം പേര്‍ എക്കൗണ്ട് തുറന്നതായി റിപ്പോര്‍ട്ട്. എക്കൗണ്ട് തുറന്നവരില്‍ കൂടുതല്‍ പേരും അര്‍ധനഗരപ്രദേശങ്ങളില്‍ നിന്നും ഗ്രാമപ്രദേശങ്ങളില്‍ നിന്നുമുള്ളവരാണെന്നും, ഇവിടങ്ങളില്‍ ബാങ്കിംഗ് സേവനത്തിന്റെ വളര്‍ച്ചാ സാധ്യതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ പേയ്‌മെന്റ്‌സ് ബാങ്ക് എന്ന നിലയില്‍ എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് രാജസ്ഥാനില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നല്‍കി തുടങ്ങിയത്. സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപത്തിന് രാജ്യത്തെ എറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് ഓഫര്‍ ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ഒരു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയും കമ്പനി നല്‍കുന്നുണ്ട്. പേമെന്റ്‌സ് ബാങ്കിന് വലിയ ജനപ്രീതി നേടുന്നതിന് വരും ദിവസങ്ങളില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ചേക്കുമെന്നും എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്ക് എംഡിയും സിഇഒയുമായ ശശി അറോറ പറയുന്നു.

രാജസ്ഥാനില്‍ 10,000 എയര്‍ടെല്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയാണ് പേമെന്റ്‌സ് ബാങ്ക് സേവനമാരംഭിച്ചത്. ഓരോ ഔട്ട്‌ലെറ്റും ബാങ്കിംഗ് പോയ്ന്റ്‌സ് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. രാജസ്ഥാനിലെ മൂന്നില്‍ രണ്ട് ഭാഗം ബാങ്കിംഗ് പോയിന്റുകളും സ്ഥിതിചെയ്യുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാനത്ത് 100,000 വ്യാപാരികളുടെ ശൃംഖല തീര്‍ക്കാനാണ് എയര്‍ടെല്‍ ബാങ്ക് പദ്ധതിയിടുന്നത്. എല്ലാ കടകളിലും എയര്‍ടെല്‍ ബാങ്ക് വഴിയുള്ള ഡിജിറ്റല്‍ പേമെന്റ് സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വ്യാപാരികളില്‍ നിന്നും യാതൊരു വിധത്തിലുള്ള നിരക്കും ഈടാക്കില്ലെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

Comments

comments

Categories: Slider, Top Stories