എ320 ഫ്‌ളൈറ്റുകളുമായി ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ ഏഷ്യ

എ320 ഫ്‌ളൈറ്റുകളുമായി ഉഡാന്‍ പദ്ധതിയുടെ ഭാഗമാകാന്‍ എയര്‍ ഏഷ്യ

 

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ‘ഉഡേ ദേശ് കാ ആം നാഗരിക്’ (ഉഡാന്‍) പദ്ധതിയുടെ കീഴില്‍ എ320 ഫ്‌ളൈറ്റുകളോടു കൂടി റീജണല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിന് എയര്‍ ഏഷ്യ ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചു. ആഭ്യന്തര സാന്നിദ്ധ്യം ശക്തമാക്കുന്നതിനു വേണ്ടിയണ് ഉഡാന്‍ പദ്ധതിയുടെ ഭാഗമാകുന്നതിന് എയര്‍ ഏഷ്യ തയാറെടുക്കുന്നത്. രാജ്യത്തെ അത്ര തിരക്ക് അനുഭവപ്പെടാത്ത എയര്‍പോര്‍ട്ടുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പദ്ധതി. ഇതിന്റെ ഭാഗമാകുന്ന വിമാന കമ്പനികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിലുള്ള ധനസഹായമുള്‍പ്പെടെ സാമ്പത്തികവും മറ്റു രീതിയിലുള്ളതുമായ നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുക.

നിലവില്‍ എയര്‍ ഏഷ്യ ഇന്ത്യയ്ക്ക് എട്ട് എ320 ഫ്‌ളൈറ്റുകളാണുള്ളത്. ഈ വര്‍ഷം അവസാനത്തോടെ എയര്‍ലൈന്‍സിന് 10 ഫ്‌ളൈറ്റുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉഡാന്‍ പദ്ധതിയില്‍ പങ്കെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കുമെന്നും ഇതു സംബന്ധിച്ച തീരുമാനം റീജണല്‍ റൂട്ടുകളുടെ വാണിജ്യക്ഷമത അടിസ്ഥാനമാക്കിയായിരിക്കുമെന്നും എയര്‍ ഏഷ്യ അറിയിച്ചു.

Comments

comments

Categories: Branding