ഇന്ത്യന്‍ ഐടി കമ്പനികള്‍ തന്ത്രങ്ങള്‍ പുനപരിശോധിക്കേണ്ടിവരുമെന്ന് ഗാര്‍ട്ണര്‍

ഇന്ത്യന്‍ ഐടി കമ്പനികള്‍ തന്ത്രങ്ങള്‍ പുനപരിശോധിക്കേണ്ടിവരുമെന്ന് ഗാര്‍ട്ണര്‍

 

പൂനെ: ആഗോളതലത്തില്‍ ഐടിരംഗത്ത് അനിശ്ചിതാവസ്ഥ തുടരവെ ഇന്ത്യന്‍ ഐടി കമ്പനികള്‍ ഇന്ത്യയോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഐടി സര്‍വീസസ് ആന്‍ഡ് സോഫ്റ്റ്‌വെയര്‍ മേഖലയില്‍ അതിവേഗം വളരുന്ന വിപണിയായ ഇന്ത്യയില്‍നിന്ന് അഞ്ച് പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികള്‍ വളരെ ചെറിയൊരു അംശം വരുമാനം മാത്രമാണ് നിലവില്‍ നേടുന്നത്.

2017 ല്‍ ഇന്ത്യയില്‍നിന്നുള്ള സോഫ്റ്റ്‌വെയര്‍ വരുമാനം 5.8 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് അമേരിക്കന്‍ ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാര്‍ട്ണറിന്റെ പുതിയ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. 2016 ല്‍ കൈവരിക്കുമെന്ന് പ്രവചിച്ച 5.2 ബില്യണ്‍ ഡോളറിനേക്കാള്‍ 12.8 ശതമാനം വര്‍ധന. 2017 ല്‍ എന്റര്‍പ്രൈസ് സോഫ്റ്റ്‌വെയറുകള്‍ക്കായി ആഗോളതലത്തില്‍ 357 ബില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടിവരുമെന്നും ഗാര്‍ട്ണര്‍ വ്യക്തമാക്കുന്നു. ഇവിടെ 2016 നേക്കാള്‍ 7.2 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഐടി ചെലവിടലുകളുടെ കാര്യത്തില്‍ ലോകത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും ഗാര്‍ട്ണര്‍ വ്യക്തമാക്കുന്നു.

ഡിജിറ്റല്‍ ഡിസ്‌റപ്ഷനുമായി ബന്ധപ്പെട്ട് വിദേശ കമ്പനികള്‍ അഭിമുഖീകരിക്കുന്ന അതേ വെല്ലുവിളികള്‍ തന്നെയാണ് ഇന്ത്യന്‍ ഐടി കമ്പനികളും നേരിടുന്നത്. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കാണ് ഡിജിറ്റല്‍ ഡിസ്‌റപ്ഷനോട് ആദ്യം ഏറ്റുമുട്ടേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഐടി കമ്പനികള്‍ വലിയ സാധ്യതകളാണ് ആഗോളതലത്തില്‍ തുറന്നുവെക്കുന്നത്.

Comments

comments

Categories: Business & Economy