Archive

Back to homepage
Slider Top Stories

വെളിപ്പെടുത്താത്ത വരുമാനത്തിന് 60 ശതമാനം പിഴ

ന്യൂ ഡെല്‍ഹി : വെളിപ്പെടുത്താത്ത വരുമാനം, നിക്ഷേപം, ബാങ്കില്‍ നിക്ഷേപിക്കുന്ന പണം എന്നിവയ്ക്ക് അറുപത് ശതമാനം വരെ പിഴ ഈടാക്കുന്നവിധം ആദായ നികുതി ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ചു. നികുതി

Slider Top Stories

കോടതി വളപ്പിലെ സ്‌ഫോടനം: മൂന്ന് ഭീകരര്‍ പിടിയില്‍

  തിരുവനന്തപുരം: മലപ്പുറം, കൊല്ലം, നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ എന്നിവിടങ്ങളിലെ കോടതി പരിസരത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ഭീകരര്‍ പിടിയിലായി. എന്‍ഐഎയും തമിഴ്‌നാട് പൊലീസും ചേര്‍ന്ന് മധുരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അല്‍ ഖ്വായ്ദ ബന്ധമുള്ള ഭീകരരാണ് ഇവര്‍.

Slider Top Stories

ഹര്‍ത്താല്‍: ജനജീവിതം സ്തംഭിച്ചു

  തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് സംസ്ഥാനത്ത് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ജനജീവിതം സ്തംഭിച്ചു. ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. പണപ്രതിസന്ധി മൂലം നട്ടം തിരിയുന്ന ജനത്തിന്

Branding

‘വിയറ്റ്‌നാമിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ കൊച്ചിയില്‍ റോഡ് ഷോ’

കൊച്ചി: വിയറ്റ്‌നാമിലേക്ക് കേരളത്തില്‍ നിന്നുമുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സംസ്ഥാനത്ത് റോഡ് ഷോ സംഘിപ്പിക്കുമെന്ന് ഇന്ത്യയിലേക്കുള്ള വിയറ്റ്‌നാം സ്ഥാനപതി ടോണ്‍ സിന്‍ഥാന്‍ അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് വിസാ പ്രോസസ്സിംഗ് സെന്റര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി

Branding

കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമി ഉദ്ഘാടനവും കലാഭവന്‍ ഫെസ്റ്റും

  കൊച്ചി: കലാഭവന്‍ യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനായ ജെറി അമല്‍ദേവ് നിര്‍വഹിച്ചു. കലാഭവന്റെ പ്രതാപത്തിനു ചേരുന്ന ഒന്നാണ് യൂണിവേഴ്‌സല്‍ മീഡിയ അക്കാദമിയുടെ സ്ഥാപനമെന്നും ഉത്തരവാദിത്തപൂര്‍ണമായ പരിശീലനം നല്‍കി മികച്ച കലാകാരന്‍മാരെ വാര്‍ത്തെടുക്കാന്‍ കലാഭവന്‍ അക്കാദമിക്ക് കഴിയുമെന്നും ജെറി

Branding

അയപ്പ ഭക്തര്‍ക്ക് റീചാര്‍ജ് സേവനങ്ങള്‍ നല്‍കാന്‍ പമ്പയില്‍ സ്‌പെഷല്‍ വോഡഫോണ്‍ സ്‌റ്റോര്‍

  കൊച്ചി: അയപ്പ ഭക്തര്‍ക്കു സേവനം നല്‍കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പമ്പയില്‍ ഓള്‍ ഇന്‍ വണ്‍ ഔട്ട്‌ലെറ്റ് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പമ്പയിലെ വോഡഫോണ്‍ ഔട്ട്‌ലെറ്റ് വോഡഫോണ്‍ വരിക്കാരുടെ

Branding

ഇരട്ട അവധിക്കാലം ആസ്വദിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നു

കൊച്ചി: ഇന്ത്യക്കാര്‍ക്ക് അടുത്ത അവധിക്കാല യാത്രകളില്‍ ദോഹയില്‍ നാല് ദിവസം വരെ നീളുന്ന സ്‌റ്റോപ് ഓവറിന് ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നു. പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം നടപ്പായതോടെയാണ് അവധിക്കുള്ളില്‍ അവധി എന്നത് പ്രാവര്‍ത്തികമാകുന്നത്. ഇതുവഴി ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ദോഹയിലേയ്‌ക്കോ ദോഹയ്ക്കു പുറത്തേയ്‌ക്കോ

Auto

പ്രത്യേക വിലക്കിഴിവും ആനുകൂല്യങ്ങളുമായി ഷെവര്‍ലേയുടെ വര്‍ഷാന്ത്യ വില്‍പന

കൊച്ചി: തെരഞ്ഞെടുക്കപ്പെട്ട വാഹനങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവും ഒട്ടേറെ ആനുകൂല്യങ്ങളുമായി ഷെവര്‍ലേ ഇന്ത്യയുടെ വര്‍ഷാന്ത വില്‍പനയ്ക്ക് തുടക്കമായി. ഷെവര്‍ലേയുടെ ബെസ്റ്റ് സെല്ലര്‍ മോഡലുകളായ ബീറ്റ്, സെയ്ല്‍ എന്‍ബി, എന്‍ജോയ്, ക്രൂസ്, ട്രെയ്ല്‍ ബ്ലേയ്‌സര്‍ എന്നീ കാറുകള്‍ക്കാണ് ആകര്‍ഷകമായ ഓഫറുകള്‍. ഉപഭോക്താക്കള്‍ക്ക് ഷെവര്‍ലെ കാറുകളിലെ

Business & Economy

യുഎസ് ബ്ലാക്ക് ഫ്രൈഡെ: ഓണ്‍ലൈന്‍ വില്‍പ്പന തകൃതി, മുന്നില്‍ മൊബീലുകള്‍

  ന്യുയോര്‍ക്ക്: അമേരിക്കയിലെ ബ്ലാക്ക് ഫ്രൈഡെ ദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ കൂടുതല്‍ വിറ്റുപോയത് മൊബീല്‍ ഉപകരണങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. ആകെ മൂന്നു ബില്യണിലധികം ഡോളറിന്റെ വില്‍പ്പന ബ്ലാക്ക് ഫ്രൈഡൈ ദിനത്തില്‍ നടന്നതായാണ് അഡോബ് ഡിജിറ്റല്‍ ഇന്‍സൈറ്റ്‌സ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ

Branding

ടൂണ്‍സ് ആനിമേഷന്റെ ‘മാജിക്കല്‍ പിയാനോ’ യുനസ്‌കോ പുരസ്‌കാരം നേടി

  തിരുവനന്തപുരം: ടൂണ്‍സ് ആനിമേഷന്റെ മാജിക്കല്‍ പിയാനോ എന്ന ഹ്രസ്വചിത്രത്തിന് യുനസ്‌കോ സലോണ്‍ വീഡിയോ പുരസ്‌കാരം ലഭിച്ചു. യുനസ്‌കോ ആഗോള തലത്തില്‍ മൊറോക്കോയില്‍ വച്ച് സംഘടിപ്പിച്ച മേളയില്‍ സലോണ്‍ ഫിലിംസ് ചെയര്‍മാന്‍ ഫ്രെഡ് വോംഗില്‍ നിന്നും ടൂണ്‍സ് പ്രതിനിധി ഡോ. അവനീഷ്

Tech

13മത് വേള്‍ഡ് റോബോട്ട് ഒളിമ്പ്യാട് സമാപിച്ചു

  നോയിഡ: നോയിഡയിലെ എക്‌സ്‌പോ മാര്‍ട്ടില്‍ രണ്ടു ദിവസമായി നടന്ന പതിമൂന്നാമത് വേള്‍ഡ് റോബോട്ട് ഒളിമ്പ്യാട് സമാപിച്ചു. ‘റാപ് ദ സ്‌ക്രാപ് ‘ എന്ന വിഷയത്തില്‍ നടന്ന പരിപാടി കേന്ദ്രസര്‍ക്കാര്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് സയന്‍സ് മ്യൂസിയം, സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള

Trending

കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണയേകി എം-പെസ

കറന്‍സി പരമാവധി കുറച്ച് ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ട് വോഡഫോണ്‍ ഇന്ത്യ അതിന്റെ 8.4 ദശലക്ഷത്തിലേറെ വരുന്ന വോഡഫോണ്‍ എം-പെസ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ക്യാഷ് ഔട്ട് സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോണ്‍ എം-പെസ ഔട്ട്‌ലെറ്റുകളില്‍

Branding

ടി-ഹബ്ബ് ആക്‌സിലറേറ്റര്‍ പ്രോഗ്രാമിലേക്ക് 20 സ്റ്റാര്‍ട്ടപ്പുകള്‍

  ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേറ്ററായ ടി-ഹബ്ബ് ഇന്റല്‍ ഇന്ത്യയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ച് 2.0-ലേക്ക് 20 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടു. നഗരങ്ങളെ സ്മാര്‍ട്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന മന്‍ജീര ഡിജിറ്റല്‍ സിസ്റ്റം, ഒയ്‌സോം ഇന്‍സ്ട്രുമെന്റ്‌സ്, ലോട്രെക്ക് ടെക്‌നോളജി,

Education

ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കാന്‍ റ്റീനോവേറ്റേഴ്‌സ്

കൊച്ചി: മണിപാല്‍ സര്‍വ്വകലാശാല ഇന്‍കുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ ഇന്നവേഷന്‍ ചലഞ്ച് ‘റ്റീനോവേറ്റേഴ്സിന്റെ പ്രാദേശിക മല്‍സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ബ്രിഗേഡര്‍ എ കെ ഫിലിപ്പ് ചടങ്ങിലെ മുഖ്യാതിഥിയായി. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പാകത്തിലുള്ള കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക

Trending

നോട്ട് അസാധുവാക്കല്‍: പ്രോപ്പര്‍ട്ടി വില 30 ശതമാനം വരെ വില കുറയുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ 42 പ്രമുഖ നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വിലയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത ആറ് മുതല്‍ 12 മാസങ്ങള്‍ക്കുള്ളില്‍ പ്രോപ്പര്‍ട്ടികളുടെ വില 30 ശതമാനത്തോളം കുറയുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇതിലൂടെ ഏകദേശം എട്ട്

Branding

ഖാന്‍ മാര്‍ക്കറ്റ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും ചെലവേറിയ പത്ത് റീട്ടെയ്ല്‍ മൈക്രോ മാര്‍ക്കറ്റുകളില്‍ പകുതിയും ഡെല്‍ഹി കാപിറ്റല്‍ മേഖലയില്‍. കുഷമാന്‍ ആന്‍ഡ് വേക്ക് ഫീല്‍ഡ് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ റീട്ടെയ്ല്‍ സ്‌പോട്ട് ഡെല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റാണ്. അതേസമയം

Branding Slider

കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന്

മുംബൈ: രണ്ട് തവണ ലേലത്തില്‍ പരാജയപ്പെട്ട കിംഗ്ഫിഷര്‍ ഹൗസ് വീണ്ടും ലേലത്തിന് വെക്കാന്‍ 17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഒരുങ്ങുന്നു. റിസര്‍വ് വിലയില്‍ 15 ശതമാനം കുറവ് വരുത്തി അടുത്ത മാസം 19നാണ് ലേലം നടത്തുകയെന്ന് ലേലം നടത്തുന്ന എസ്ബിഐ കാപ് ട്രസ്റ്റി

Business & Economy

കറന്‍സി ബാന്‍: വാഹന വിപണി നിര്‍മാണം കുറച്ചു

  ന്യൂഡെല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതോടെ തിരിച്ചടി നേരിടുന്ന വാഹന വിപണിയില്‍ കമ്പനികള്‍ നിര്‍മാണം കുറച്ചു. 500, 1,000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതോടെ ഉപഭോക്തൃ ഡിമാന്‍ഡില്‍ കുറവ് രേഖപ്പെടുത്തുകയും വാഹന ഷോറൂമുകളില്‍ വില്‍പ്പന കുറയുകയും ചെയ്തതാണ് കമ്പനികള്‍ നിര്‍മാണം

Auto

മാരുതി സുസുക്കി റിറ്റ്‌സ് ഉല്‍പ്പാദനം നിര്‍ത്തി

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ കോംപാക്ട് ഹാച്ച്ബാക്ക് റിറ്റ്‌സിന്റെ ഉല്‍പാദനം നിര്‍ത്തി. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് സൊസൈറ്റിയുടെ (സിയാം) റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ രണ്ട് മാസത്തിനിടെ റിറ്റ്‌സ് പൂജ്യം ഉത്പാദനമാണ്

Business & Economy

സ്മാര്‍ട്ട് സിറ്റി ആദ്യ ഘട്ടം: കൂടുതല്‍ നിക്ഷേപവും റിയല്‍ എസ്റ്റേറ്റില്‍

ന്യൂഡല്‍ഹി: അടുത്ത ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാവുക റിയല്‍ എസ്റ്റേറ്റ് വിപണിക്കെന്ന് വിദഗ്ധര്‍. മൊത്തം 100 സ്മാര്‍ട്ട് സിറ്റികളാണ് നിര്‍മിക്കാന്‍ പദ്ധതിയെങ്കില്‍ ഘട്ടങ്ങളായി ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്ര നഗര വികസന