വോക്ക്ഹാര്‍ട്ടിന്റെ യുകെ സ്ഥാപനത്തിന് യുഎസ്എഫ്ഡിഎ മുന്നറിയിപ്പ്

വോക്ക്ഹാര്‍ട്ടിന്റെ യുകെ സ്ഥാപനത്തിന് യുഎസ്എഫ്ഡിഎ  മുന്നറിയിപ്പ്

മുംബൈ: ആഗോള മരുന്നു കമ്പനിയായ വോക്ക്ഹാര്‍ട്ടിന്റെ ബ്രിട്ടനിലെ പരോക്ഷ അനുബന്ധ സ്ഥാപനം സിപി ഫാര്‍മസ്യൂട്ടിക്കലിന് യുഎസ്എഫ്ഡിഎയുടെ മുന്നറിയിപ്പ്. കമ്പനിയുടെ ഉല്‍പ്പാദന യൂണിറ്റുകളെക്കുറിച്ച് മോശം വാര്‍ത്തകള്‍ വരുന്നതിനിടെയാണ് യുഎസ്എഫ്ഡിഎ മുന്നറിയിപ്പ് അടങ്ങിയ കത്ത് കൈമാറിയത്.

അതേസമയം, യുഎസ് വിപണിയില്‍ സിപി ഫാര്‍മസ്യൂട്ടിക്കല്‍സ് യാതൊരു ബിസിനസും ഇല്ലെന്ന് വോക്ക്ഹാര്‍ട്ട് ബിഎസ്ഇയെ അറിയിച്ചു. യുഎസ്എഫ്ഡിഎ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ ആവശ്യമായ നടപടികള്‍ സിപി ഫാര്‍മസ്യൂട്ടിക്കല്‍സ് സ്വീകരിച്ചു തുടങ്ങിയെന്നും അനുവദിച്ച സമയത്തിനുള്ളില്‍ ഇതില്‍ പ്രതികരണമറിയിക്കുമെന്നും വോക്ക്ഹാര്‍ട്ട് ബോധിപ്പിച്ചു.
ഉല്‍പ്പാദന യൂണിറ്റുകളിലെ പ്രശ്‌നങ്ങളുടെ പേരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യുഎസ്എഫ്ഡിഎയുടെ കണ്ണിലെ കരടാണ് വോക്ക്ഹാര്‍ഡ്. കമ്പനിയുടെ വലൂജ്, ചികല്‍താന എന്നിവിടങ്ങളിലെ ഫാക്റ്ററികള്‍ 2013 മുതല്‍ നിരീക്ഷണത്തിലാണ്. അങ്കലേശ്വറില്‍ സ്ഥിതി ചെയ്യുന്ന പ്രധാന യൂണിറ്റിലും സമാന രീതിയിലുള്ള നിരീക്ഷണം ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഷേന്ദ്രയില്‍ പുതുതായി നിര്‍മിച്ച യൂണിറ്റില്‍ ഒന്‍പത് നിരീക്ഷണങ്ങള്‍ യുഎസ്എഫ്ഡിഎ ഈവര്‍ഷമാദ്യം പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തി. ചിക്കാഗോയ്ക്കു സമീപത്തെ മോര്‍ട്ടണ്‍ഗ്രോവ് യൂണിറ്റില്‍ സാനിറ്റേഷന്‍ നടപടികളില്‍ കമ്പനി വീഴ്ച വരുത്തിയതായും 2014ല്‍ കണ്ടെത്തുകയുണ്ടായി. അണുവിമുക്ത ഉല്‍പ്പന്നങ്ങളുടെ സുരക്ഷയ്ക്ക് സ്വീകരിക്കേണ്ട നടപടികളില്‍ പിഴവുണ്ടെന്ന് നവംബര്‍ 16ന് വോക്ക്ഹാര്‍ട്ട് ചെയര്‍മാന്‍ ഹബില്‍ ഖോരാകിവാലയ്ക്ക് യുഎസ്എഫ്ഡിഎ അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

Comments

comments

Categories: Branding