പുതിയ 500 രൂപ നോട്ടില്‍ പിശകുണ്ടെന്ന് ആര്‍ബിഐ

പുതിയ 500 രൂപ നോട്ടില്‍ പിശകുണ്ടെന്ന് ആര്‍ബിഐ

 

ന്യൂഡെല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടിന് പകരം പുറത്തിറക്കിയ പുതിയ നോട്ടില്‍ നിറയെ അച്ചടി പിശകെന്ന് റിപ്പോര്‍ട്ട്. ആര്‍ബിഐ ലോഗോ, അശോക സ്തംഭം തുടങ്ങി ഒന്‍പത് പിഴവുകളാണ് പുതിയ അഅഞ്ഞൂറിന്റെ നോട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ചില നോട്ടുകളുടെ അലയ്ന്‍മെന്റിലും വ്യത്യാസമുണ്ട്. ചിലതില്‍ ഗാന്ധിതലയ്ക്കും, ചിലതില്‍ സീരിയല്‍ നമ്പര്‍ അച്ചടിച്ചതിലും പിശകുപറ്റി. അതേസമയം പണപ്രതിസന്ധി പരിഹരിക്കുന്നതിനു വേണ്ടി തിടുക്കപ്പെട്ട് നോട്ടുകള്‍ അച്ചടിച്ചതിനാലാണ് പിഴവ് സംഭവിച്ചതെന്നും ഇവയ്ക്ക് നിയമപ്രാബല്യം ഉണ്ടായിരിക്കുമെന്നുമായിരുന്നു ആര്‍ബിഐ വക്താവിന്റെ പ്രതികരണം.

നോട്ടിന്റെ അച്ചടിയിലുണ്ടായിരിക്കുന്ന പിഴവ് കള്ളനോട്ട് വ്യാപകമാകാന്‍ കാരണമാകുമെന്ന് മുന്‍ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം കള്ളനോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അച്ചടിച്ച നോട്ടുകളില്‍ ലക്ഷത്തില്‍ ഒരു നോട്ടില്‍ മാത്രമാണ് പ്രശ്‌നമുള്ളതെന്നും ഇതിന്റെ നിയമ സാധ്യതയില്‍ സംശയമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്കും ബാങ്കില്‍ നിന്നും നോട്ട് മാറ്റി വാങ്ങാമെന്നും ആര്‍ബിഐ വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories