യൂറോപ്പില്‍ ഡാര്‍ജിലിംഗ് ബ്രാന്‍ഡ് ഇക്വിറ്റിക്കായി രക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ടീ ബോര്‍ഡ്

യൂറോപ്പില്‍ ഡാര്‍ജിലിംഗ് ബ്രാന്‍ഡ് ഇക്വിറ്റിക്കായി രക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് ടീ ബോര്‍ഡ്

 

കൊല്‍ക്കത്ത : യൂറോപ്പില്‍ ഡാര്‍ജിലിംഗ് ചായയുടെ ബ്രാന്‍ഡ് ഇക്വിറ്റി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ അറിയിച്ചു. ഇക്കാര്യത്തില്‍ യൂറോപ്യന്‍ അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ടീ ബോര്‍ഡ് വ്യക്തമാക്കി. 2011 നവംബര്‍ 9 നാണ് ഡാര്‍ജിലിംഗ് ചായയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ ഭൂപ്രദേശ സൂചക ഉല്‍പ്പന്ന പദവി നല്‍കിയത്. യൂറോപ്യന്‍ യൂണിയന്‍ ഭൂപ്രദേശ സൂചക ഉല്‍പ്പന്ന പദവി നല്‍കുന്ന ആദ്യ ഇന്ത്യന്‍ ഉല്‍പ്പന്നമാണ് ഡാര്‍ജിലിംഗ് ചായ.

ഈയിടെ ഡാര്‍ജിലിംഗ് ചായയുടെ ഭൂപ്രദേശ സൂചക ഉല്‍പ്പന്ന പദവി സംബന്ധിച്ചുവന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് ടീ ബോര്‍ഡ് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. യൂറോപ്പില്‍ ഡാര്‍ജിലിംഗ് ചായയുടെ ബ്രാന്‍ഡ് ഇക്വിറ്റി തുടര്‍ന്നും സംരക്ഷിക്കുന്നതിന് ഡാര്‍ജിലിംഗ് ടീ അസ്സോസിയേഷനുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. യൂറോപ്യന്‍ യൂണിയന്‍ അധികൃതരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും ടീബോര്‍ഡ് വ്യക്തമാക്കി.

2011 നവംബര്‍ 9 മുതല്‍ യൂറോപ്യന്‍ യൂണിയന്റെയും ഇന്ത്യയുടെയും നിയമങ്ങള്‍ക്ക് അനുസൃതമായി പ്രസ്താവിച്ച സവിശേഷതകളോടുകൂടി മാത്രമേ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ വളര്‍ത്തുന്ന ചായച്ചെടികളില്‍നിന്ന് സംസ്‌കരിക്കുന്ന ചായ ഡാര്‍ജിലിംഗ് ചായ എന്ന പേരില്‍ വില്‍ക്കാന്‍ പാടുള്ളൂ.

Comments

comments

Categories: Branding