ടാറ്റ സണ്‍സ് ചെയര്‍മാനായി ഹരീഷ് മന്‍വാണി വരുമെന്ന് സ്‌കൈ ന്യൂസ്

ടാറ്റ സണ്‍സ് ചെയര്‍മാനായി ഹരീഷ് മന്‍വാണി വരുമെന്ന് സ്‌കൈ ന്യൂസ്

 

മുംബൈ: ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ യൂണിലിവര്‍ മുന്‍ സിഒഒ ഹരീഷ് മന്‍വാണിയുമുണ്ടെന്ന് ന്യൂസ് ചാനലായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട സൈറസ് മിസ്ത്രിക്ക് പിന്‍ഗാമിയായാണ് പുതിയ ചെയര്‍മാനെ തേടുന്നത്.

യൂണിലിവറില്‍ സീനിയര്‍ ജനറല്‍ മാനേജ്‌മെന്റ് തലത്തിലുള്ള വ്യത്യസ്ത സ്ഥാനങ്ങളില്‍ മന്‍വാണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക, നോര്‍ത്ത് അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിലുള്‍പ്പെടെ നീണ്ട 38 വര്‍ഷക്കാലമാണ് യൂണിലിവറിനായി മന്‍വാണി പ്രവര്‍ത്തിച്ചത് കഴിഞ്ഞ വര്‍ഷം യൂണിലിവറില്‍നിന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി വിരമിച്ച് അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി-ഇന്‍വെസ്റ്റ് ബാങ്കിംഗ് കമ്പനിയായ ബ്ലാക്ക്‌സ്റ്റോണില്‍ ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അഡൈ്വസറായി പ്രവര്‍ത്തിക്കുകയാണ് മന്‍വാണി ഇപ്പോള്‍.
സൈറസ് മിസ്ട്രിയെ ഒക്ടോബര്‍ 24നാണ് ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. ഇടക്കാല ചെയര്‍മാനായി രത്തന്‍ ടാറ്റയെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Comments

comments

Categories: Slider, Top Stories