എച്ച്‌ഐവി രോഗികള്‍ക്ക് ആശ്വാസമായി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍

എച്ച്‌ഐവി രോഗികള്‍ക്ക് ആശ്വാസമായി ഓണ്‍ലൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍

പൊതുസമൂഹത്തിന്റെ സാധാരണ ജീവിതരീതികളില്‍ നിന്ന് പലപ്പോഴും മാറി നില്‍ക്കേണ്ടി വരുന്ന വിഭാഗങ്ങളില്‍ ഒന്നാണ് എയ്ഡ്‌സ് രോഗികള്‍. 32 വസ്സുകാരന്‍ ആനന്ദ് നടരാജ് (പേര് സാങ്കല്‍പികം) ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ ആഘാതം താന്‍ എച്ച്‌ഐവി പോസറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതായിരുന്നു. കൃഷ്ണഗിരിയില്‍ നിന്നും 32 കിലോമീറ്റര്‍ മാറി ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് ആനന്ദ് താമസിക്കുന്നത്. പ്രൈവറ്റ് ആശുപത്രിയില്‍ ഇടയ്ക്കിടെ എത്തേണ്ടിവരുന്നത് വലിയ ദുരിതമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. സമൂഹത്തില്‍ നിന്നുള്ള ഭ്രഷ്ടും നാണക്കേടും അദ്ദേഹത്തെ മാനസികമായി തകര്‍ത്തു. തന്റെ കുട്ടികള്‍ക്കും എച്ച്‌ഐവി ബാധിക്കാന്‍ സാധ്യതയുണ്ടോ ? ജോലി ചെയ്യാന്‍ കഴിയാത്തവിധം ആരോഗ്യം നഷ്ടപ്പെട്ട് തളര്‍ന്നു പോകുമോ? എന്നിങ്ങനെ നിരവധി സംശയങ്ങള്‍ അദ്ദേഹത്തെ അലട്ടി. ഇത് ആനന്ദിന്റെ മാത്രം പ്രശ്‌നമല്ല. ഇതുപോലെ നിരവധിപേര്‍ ഇന്ന് സമൂഹത്തിലുണ്ട്. എച്ച്‌ഐവി ബാധിതര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കി സാധാരണ ജീവിതം സാധ്യമാക്കാന്‍ സഹായിക്കുന്നതിനായി മുമ്പോട്ട് വന്നിരിക്കുകയാണ് ഒരു കൂട്ടം സ്റ്റാര്‍ട്ടപ്പുകള്‍.

ഹൈപ്പര്‍ടെന്‍ഷന്‍, ഡയബെറ്റീസ്, എച്ച്‌ഐവി, ആസ്മ, കാന്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ക്ക് ഓരോ ദിവസവും ആവശ്യമായ മരുന്നിന്റെ അളവ് അനുസരിച്ച് 15 ശതമാനം മുതല്‍ 20 ശതമാനം വരെ ഡിസ്‌കൗണ്ടുകള്‍ ഓണ്‍ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്റ്റാര്‍ട്ടപ്പുകള്‍ നല്‍കുന്നുണ്ട്.
എച്ച്‌ഐവി രോഗികളെ സംബന്ധിച്ചിടത്തോളം സമൂഹത്തിന്റെ പരിഹാസങ്ങള്‍ ഇല്ലാതെ രഹസ്യമായി തങ്ങള്‍ക്കാവശ്യമായ മരുന്നുകള്‍ വാങ്ങുവാന്‍ ഇത്തരം സ്റ്റാര്‍ട്ടപ്പുകള്‍ അവസരമൊരുക്കുന്നു.
ഒരുവിഭാഗം ആളുകള്‍ക്ക് വലിയ തോതിലുള്ള ആശ്വാസം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഇന്ത്യയുടെ പല ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും മൂന്നു മുതല്‍ അഞ്ചുമാസം വരെ ഉപയോഗിക്കാന്‍ ആവശ്യമായ മരുന്നിന്റെ പര്‍ച്ചേസ് ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്. ഈ മരുന്നുകള്‍ അവരുടെ പടിവാതില്‍ക്കല്‍ ഞങ്ങള്‍ എത്തിച്ചു നല്‍കുന്നു. മരുന്നുകള്‍ തീരുന്നതിന് രണ്ട്മൂന്ന് ആഴ്ചകള്‍ മുമ്പ് രോഗികള്‍ക്ക് റിമൈന്റര്‍ മെസേജുകളും അയക്കാറുണ്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍വസ്റ്റേഴ്‌സ് ഗ്രൂപ്പായ ഓര്‍ബിമെഡ,് മാപേ അഡൈ്വസറി എന്നീ ഗ്രൂപ്പുകള്‍ക്ക് മുതല്‍ മുടക്കുള്ള നെറ്റ്‌മെഡ്‌സ് എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ സിഇഒ പ്രദീപ് ദാദ പറയുന്നു.
ഓണ്‍ലൈന്‍ ഫാര്‍മസികള്‍ക്ക് പുറമേ ആര്‍എക്‌സ്പ്രസ്സ്, കര്‍മ്മ, ഒലിറ്റോ, ക്വാഡിയ തുടങ്ങിയ ടെലിമെഡിസിന്‍ സ്റ്റാര്‍ട്ടപ്പുകളൊക്കെ അവികസിത ഉള്‍നാടന്‍ പ്രദേശങ്ങളിലുള്ള എച്ച്‌ഐവി ബാധിതര്‍ക്ക് ആരോഗ്യ പരിപാലനത്തിനുള്ള സഹായങ്ങളുമായി മുമ്പോട്ട് വന്നിട്ടുണ്ട്.
സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയമാണ് ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചക്ക് കാരണം. രോഗികള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കര്‍മ്മ ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനായ ജഗദീപ് ഗംഭീര്‍ പറയുന്നു.
ഞങ്ങള്‍ രോഗികളുടെ സ്വകാര്യത ഉറപ്പാക്കുകയും ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു. മെഡിക്കല്‍ പരിപാലനത്തിനൊപ്പം തന്നെ രോഗികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടതും അത്യാവശ്യമാണ്. ജോലി ചെയ്യാന്‍ കഴിയുമോ? മുറിവുണ്ടായാല്‍ ടവ്വല്‍ ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടോ? എന്നിങ്ങനെ നിരവധി ആശങ്കകളുമായാണ് എച്ച്‌ഐവി രോഗികള്‍ ജീവിക്കുന്നത്.12000 രജിസ്‌റ്റേഡ് ഉപഭോക്താക്കള്‍ ഉള്ള ആര്‍എക്‌സ്പ്രസിന്റെ സിഇഒ ആയ മധുര്‍ ഗോപാല്‍ പറയുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ രോഗികള്‍ക്ക് ഡോക്ടറെ കാണണമെങ്കില്‍ ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടതായി വരുന്നു. അതുകൊണ്ട് തന്നെ ആറ് ഏഴ് മാസങ്ങള്‍ കൂടുമ്പോഴായിരിക്കും രോഗികള്‍ ഡോക്ടറെ സമീപിക്കുക. എച്ച്‌ഐവി രോഗികള്‍ കൃത്യമായി മരുന്നുകള്‍ ഉപയോഗിക്കുകയും ഡോക്ടേഴ്‌സിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ഇതിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ സഹായകമാണെന്നും ഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ആരോഗ്യമേഖലയില്‍ പുത്തന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഈ സ്റ്റാര്‍ട്ടപ്പുകളുടെ പ്രവര്‍ത്തനം.

Comments

comments

Categories: Slider, Top Stories

Related Articles