ആല്‍ഫാ 99 II ക്യാമറ സോണി പുറത്തിറക്കി

ആല്‍ഫാ 99 II ക്യാമറ സോണി പുറത്തിറക്കി

 

കൊച്ചി: ക്യാമറകളില്‍ പരസ്പരം മാറാവുന്ന എമൗണ്ട് ലെന്‍സ് ക്യാമറകള്‍ പുറത്തിറക്കുന്നതില്‍ പ്രതിബദ്ധതയുള്ള സോണി പുതിയ ഫ്‌ളാഗ്ഷിപ്പ് ആല്‍ഫാ എമൗണ്ട് മോഡലായ ആല്‍ഫാ 99 II പുറത്തിറക്കി. ഏറെ ശ്രദ്ധിക്കപ്പെട്ട ആല്‍ഫാ 99 മോഡലിന്റെ അടുത്ത ഘട്ടമായുള്ള ആല്‍ഫാ 99 II സോണിയുടെ അത്യാധുനിക ഡിജിറ്റല്‍ ഇമേജിംഗ് കണ്ടുപിടിത്തങ്ങളോടെയുള്ളതാണ്. സോണിയുടെ മാത്രമായ എമൗണ്ട് പ്രത്യേകതയുമായി ടാന്‍സ് ലൂസന്റ് മിറര്‍ ടെക്‌നോളജി (ടിഎംടി)യോടെയുള്ള ഹൈബ്രിഡ് ഫെയ്‌സ് ഡിറ്റക്ഷന്‍ സാങ്കേതികവിദ്യയട ഇതിലുണ്ട്. സ്‌പോര്‍ട്‌സ്‌വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന കൃത്യതയുള്ള പ്രൊഫഷനല്‍ നിലവാരത്തിലുള്ള ക്യാമറയാണിത്.

ഉയര്‍ന്ന ഫ്രെയിം നിരക്കില്‍ മികച്ച റെസല്യൂഷനും തുടര്‍ച്ചയായ ഷൂട്ടിംഗും സാധ്യമാകുന്ന തരത്തില്‍ ആല്‍ഫാ 99 II പുന:ക്രമീകരിക്കപ്പെട്ടതാണ്. ഇമേജ് സെന്‍സര്‍, ബിയോണ്‍സ് എക്‌സ് ഇമേജ് പ്രോസസിംഗ് എന്‍ജിന്‍, പുതിയ ഡിസൈനിലുള്ള ഷട്ടര്‍ യൂണിറ്റ് എന്നിവ സഹിതം 12 എഫ്പിഎസ് വരെ എഎഫ്/എഇ ട്രാക്കിങോടെ തുടര്‍ച്ചയായി ക്യാമറ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഫ്രണ്ട് എന്‍ഡ് എല്‍എസ്‌ഐ ഈ ക്യാമറയിലുണ്ട്. സെന്‍സറിന്റെ 42.2 എംപി പ്രയോജനപ്പെടുത്തിയാണിത് ചെയ്യുന്നത്. അതിവേഗത്തില്‍ നീങ്ങുന്ന വസ്തുക്കളെപ്പോലും അരണ്ട വെളിച്ചത്തില്‍ സൂക്ഷ്മമായ ഷോട്ടുകളിലൂടെ പിടിച്ചെടുക്കുന്ന അള്‍ട്രാ ഫാസ്റ്റ് ക്യാമറയാണിത്. തുടര്‍ച്ചയായ അതിവേഗ ഷൂട്ടിംഗിലാണെങ്കിലും, ഇന്‍ഡോര്‍ സ്ഥലങ്ങളിലെ കൃത്രിമ പ്രകാശത്തിലാണെങ്കിലും ഫ്‌ളിക്കര്‍ അപ്പോള്‍തന്നെ സ്വയം കണ്ടുപിടിക്കാന്‍ കഴിയുമെന്നു മാത്രമല്ല, ഫോട്ടോയെ ഇത് ബാധിക്കാതിരിക്കാന്‍ ഷട്ടര്‍ അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും.

തുടര്‍ച്ചയായ ലൈവ് ഷൂട്ടിംഗ് ക്യാമറ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ എട്ട് എഫ്പിഎസ്, ആറ് എഫ്പിഎസ്, നാല് എഫ്പിഎസ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ ക്രമീകരിക്കാം. പുതുതായി വികസിപ്പിച്ച ഫേസ് ഡിറ്റക്ഷന്‍ എഎഫ് സംവിധാനത്തിന് ‘ഫുള്‍ടൈം എഎഫ്’ ശേഷിയുണ്ട്. ഫുള്‍ടൈം ആല്‍ഫാ സീരീസില്‍ ഇതാദ്യമായാണ് 4ഡി ഫോക്കസ് നിര്‍വഹിച്ചിരിക്കുന്നത്. ഇത് മികച്ച തലത്തിലുള്ള എഎഫ് പ്രകടനം ആല്‍ഫാ 99 II ക്യാമറ ഉപയോഗിക്കുന്നവര്‍ക്ക് നല്‍കും. 249,990 രൂപയാണ് ആല്‍ഫാ 99 II ന്റെ വില.

Comments

comments

Categories: Branding