വികസ്വര വിപണികളില്‍ ഇന്ത്യയ്ക്ക് മുന്‍നിര സ്ഥാനം: മൈക്ക് മാന്‍ലെ

വികസ്വര വിപണികളില്‍ ഇന്ത്യയ്ക്ക് മുന്‍നിര സ്ഥാനം: മൈക്ക് മാന്‍ലെ

 

ലോസ് ഏഞ്ചല്‍സ്: ഇറ്റാലിയന്‍ അമേരിക്കന്‍ വാഹന നിര്‍മാണ കമ്പനിയായ ഫിയറ്റ് ക്രിസ്ലറിന് ഇന്ത്യയില്‍ വന്‍ പ്രതീക്ഷ. കമ്പനിയുടെ ഏറ്റവും മികച്ച വിപണിയായ അമേരിക്കയില്‍ വില്‍പ്പനയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബ്രസീലിയന്‍ വിപണിയില്‍ തിരിച്ചടി നേരിടുന്നതും വികസ്വര വിപണികളില്‍ ഇന്ത്യയ്ക്ക് വലിയ പ്രധാന്യമാണുള്ളതെന്ന് ഫിയറ്റ് ക്രിസ്ലര്‍ ഏഷ്യ പസഫിക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്ക് മാന്‍ലെ അഭിപ്രായപ്പെട്ടു.
ആഗോള വിപണികളില്‍ രണ്ട് മില്ല്യന്‍ യൂണിറ്റ് വില്‍പ്പന നടത്താന്‍ പദ്ധതിയിട്ടിരിക്കുന്ന കമ്പനി ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പന വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയുമായുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കമ്പനിയുടെ ഭാവി പ്രതീക്ഷയും പുതിയ പദ്ധതികളും അദ്ദേഹം വ്യക്തമാക്കി.

ജീപ്പ് കോംപസ്
ഫിയറ്റ് ക്രിസ്ലറിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായാണ് ജീപ്പ് കോംപസ് ഒരുക്കിക്കെണ്ടിരിക്കുന്നത്. ലോകത്താകെയുള്ള വിപണികളിലേക്ക് നാല് പ്ലാന്റുകളിലായി കോംപസ് നിര്‍മിക്കാനാണ് ജീപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ജീപ്പിന്റെ ആഗോള മേധാവി കൂടിയായ മാന്‍ലെ വ്യക്തമാക്കി. അമേരിക്കന്‍ വിപണിയില്‍ കമ്പനിക്ക് നിലവിലുള്ള വില്‍പ്പന നേട്ടം തുടരാനാകും കോംപസിലൂടെ കമ്പനി ശ്രമിക്കുക. അതേസമയം, ഇന്ത്യ, യൂറോപ്പ് തുടങ്ങിയ പുതിയ വിപണികളിലേക്കും കോംപസ് എത്തിച്ച് കമ്പനിയുടെ ആഗോള വില്‍പ്പന വര്‍ധിപ്പിക്കും. കമ്പനിയെ അപേക്ഷിച്ച് ഏറ്റവും വലിയ പദ്ധതിയാണ് കോംപസിലൂടെ തയാറായിക്കൊണ്ടിരിക്കുന്നത്. -മാന്‍ലെ അറിയിച്ചു.
ഇന്ത്യന്‍ വിപണി
വാഹനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മുന്തിയ പ്രധാന്യം നല്‍കുന്ന വിപണിയാണ് ഇന്ത്യ. പുതിയ വാഹനങ്ങള്‍ക്കും പുതിയ സാങ്കേതികതയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ഇന്ത്യയില്‍ വില്‍പ്പന നടക്കുന്ന 70 ശതമാനം വാഹനങ്ങളും ഏകദേശം ഏഴര ലക്ഷം രൂപയ്ക്കുള്ളില്‍ വില വരുന്നതാണ്. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ ഇത്ര വളര്‍ച്ച കൈവരിക്കാത്ത വിഭാഗത്തിലേക്കാണ് കോംപസ് കമ്പനി എത്തിക്കാനിരിക്കുന്നത്.
ഉയര്‍ന്ന വില ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലെത്തിയ ജീപ്പിന് തിരിച്ചടിയാകുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. ഇതിന് പരിഹാരം കണ്ടാകും ചെറിയ ജീപ്പ് ഇന്ത്യയിലെത്തുകയെന്നാണ് വിപണിയിലുള്ള വിലയിരുത്തലുകള്‍.

ഇക്കോസ്‌പോര്‍ട്ടും ജീപ്പും
കമ്പനി അടുത്തിടെ ഇന്ത്യയിലെത്തിച്ച റെനഗേഡിന് താഴെയാകും പുതിയ ചെറിയ ജീപ്പ് കമ്പനി ഇന്ത്യയിലെത്തിക്കുക. അതേസമയം, ഇത് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടിന് മുകളിലുമാകും. നാല് മീറ്റര്‍ നിയമത്തിന്റെ കീഴിലാകും കോംപസ് എന്ന് മാന്‍ലെ അറിയിച്ചു.

ഇന്ത്യ നയിക്കും
വികസ്വര വിപണികളില്‍ ജീപ്പിനെ ഇന്ത്യ നയിക്കുമെന്നാണ് മാന്‍ലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഇന്ത്യയെ ഉപയോഗപ്പെടുത്തുക എന്നും പറയാമെന്ന് അറിയിച്ച അദ്ദേഹം ഇന്ത്യയുടെ മാനുഫാക്ചറിംഗ് മേന്മയെ കുറിച്ചും ലോക വിപണിയെ അപേക്ഷിച്ചുള്ള കുറഞ്ഞ ചെലവിനെ കുറിച്ചും ഇന്ത്യയ്ക്കുള്ള മുന്‍തൂക്കം വ്യക്തമാക്കി. ഇത്‌കൊണ്ട് തന്നെ ജീപ്പിന്റെ വിലയില്‍ കാര്യമായ ഇടപെടലുകള്‍ക്ക് ഡീലര്‍മാര്‍ക്ക് അവസരം ലഭിക്കും. കമ്പനിയെ അപേക്ഷിച്ച് ഇന്ത്യയെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

പങ്കാളിത്തം തുടരും
ടാറ്റ മോട്ടോഴ്‌സുമായി ഫിയറ്റ് ക്രിസ്ലറിന് മികച്ച ബന്ധമാണുള്ളത്. ഇരു കമ്പനികളുടെ തുല്യ പങ്കാളിത്തത്തിലുള്ള രഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ കൂടുതല്‍ ഉല്‍പ്പാദനം നടത്താനാകുമെന്നാണ് പ്രതീക്ഷ. കോംപസിലൂടെ ഇത് യാഥാര്‍ത്ഥ്യമാകും. ടാറ്റയുമായി എല്ലാ തരത്തിലുള്ള ചര്‍ച്ചകളുമായും കമ്പനി മുന്നോട്ട് പോകാറുണ്ട്. എന്‍ജിനുകള്‍, ട്രാന്‍സ്മിഷന്‍, വിവിധ ഘടകങ്ങള്‍ എന്നിവ ഇരു കമ്പനികളും പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടത്തുന്നുണ്ട്. ഇതിലൂടെ നിര്‍മാണം വര്‍ധിപ്പിക്കാനും വിലയില്‍ കുറവ് വരുത്താനും സാധിക്കും. -മാന്‍ലെ.

ജീപ്പിന്റെ ഇന്ത്യന്‍ പ്രകടനം
ഇന്ത്യന്‍ വിപണിയില്‍ ജീപ്പ് മോഡലുകള്‍ക്കുള്ള വിലയുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് കമ്പനിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കമ്പനിക്ക് സാധ്യമാകുന്ന രീതിയില്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അതേസമയം, ജീപ്പ് എന്ന ബ്രാന്‍ഡിന് ഇന്ത്യയില്‍ ലഭിച്ച സ്വീകരണം പുതിയ മോഡലുകള്‍ എത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഫിയറ്റ് ക്രിസ്ലറിന്റെ മൊത്ത വില്‍പ്പനയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജീപ്പ് ബ്രാന്‍ഡ് കോംപസിലൂടെ വില്‍പ്പന രണ്ട് മില്ല്യന്‍ യൂണിറ്റാകുമെന്നും പ്രതീക്ഷയുണ്ടെന്ന് മാന്‍ലെ വിശദീകരിച്ചു.

Comments

comments

Categories: Auto, Trending