ഫിഷറീസ് യൂണിവേഴ്‌സിറ്റി പദ്ധതിയുമായി ഒഡീഷ

ഫിഷറീസ് യൂണിവേഴ്‌സിറ്റി പദ്ധതിയുമായി ഒഡീഷ

 

ഭുവനേശ്വര്‍: സംസ്ഥാനത്തെ മത്സ്യബന്ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഒഡീഷയില്‍ ഫിഷറീസ് യൂണിവേഴ്‌സിറ്റി ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വകലാശാല വഴി കര്‍ഷകരെയും സംഘടനകളെയും ഇന്‍സ്റ്റിറ്റിയൂഷനുകളെയും തമ്മില്‍ ബന്ധിച്ചിട്ടുകൊണ്ട് ഒരു സാങ്കേതിക-ശാസ്ത്ര ശൃഖല രൂപീകരിക്കാന്‍ കഴിയുമെന്ന് ഫിഷറീസ് ആന്‍ഡ് അനിമല്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെക്രട്ടറി ബിഷ്ണുപാദ സേതി പറഞ്ഞു. പൊഫഷണല്‍ കോഴ്‌സുകള്‍ക്കായുള്ള അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനും നിര്‍ദിഷ്ട സര്‍വകലാശാല സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പാധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം യൂണിവേഴ്‌സിറ്റി പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

കര്‍ഷകരായും കൃഷിയുമായും നേരിട്ട് ബന്ധം പുലര്‍ത്തുന്നതില്‍ ശ്രദ്ധിക്കുന്ന സ്റ്റേറ്റ് ഓഫ് ആര്‍ട്ട് യൂണിവേഴ്‌സിറ്റിയായിരിക്കണം നിര്‍ദിഷ്ട ഫിഷറീസ് യൂണിവേഴ്‌സിറ്റിയെന്ന് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആര്‍ ബാലകൃഷ്ണല്‍ അഭിപ്രായപ്പെട്ടു. 480 കിലോ മീറ്റര്‍ തീരപ്രദേശവും 24,000 സ്‌ക്വയര്‍ ഫീറ്റ് വന്‍കരതട്ടുമുള്ള ഒഡീഷയില്‍ കുളങ്ങള്‍, ജലസംഭരണികള്‍, നദികള്‍, കനാലുകള്‍ എന്നിവയുള്‍പ്പെടെ 6.79 ലക്ഷം ഡെക്ടര്‍ ശുദ്ധജല സ്രോതസുകളും 4.18 ലക്ഷം ഡെക്ടര്‍ ലവണാമംശമുള്ള ജലസമ്പത്തുമുണ്ടെന്നാണ് കണക്ക്. നിലവില്‍ രാജ്യത്തെ മത്സഉല്‍പ്പാദനത്തില്‍ ഏകദേശം അഞ്ചു ശതമാനവും സമുദ്രോല്‍പന്ന കയറ്റുമതിയില്‍ 17 ശതമാനവുമാണ് ഒഡീഷയുടെ പങ്ക്.

Comments

comments

Categories: Education