വാഗണ്‍ ആര്‍ ലിമിറ്റഡ് എഡിഷന്‍ എത്തി

വാഗണ്‍ ആര്‍ ലിമിറ്റഡ് എഡിഷന്‍ എത്തി

ന്യൂഡെല്‍ഹി: മാരുതി സുസുക്കി ഇന്ത്യ വാഗണ്‍ ആര്‍ ഫെലിസിറ്റി ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി. എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ എന്നീ വേരിയന്റുകളിലാണ് ലിമിറ്റഡ് എഡിഷന്‍ ലഭ്യമാവുക. എല്‍എക്‌സ്‌ഐ മോഡലിന് 4.4 ലക്ഷം രൂപയും വിഎക്‌സ്‌ഐ എഎംടി (ഓ) വേരിയന്റിന് 5.37 ലക്ഷം രൂപയുമാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില.
ഡിസ്‌പ്ലെയോടും വോയ്‌സ് ഗൈഡന്‍സോടെയുമുള്ള റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, സ്പീക്കറുകളടക്കമുള്ള ഡബിള്‍ ഡിന്‍ ബ്ലൂടൂത്ത് മ്യൂസിക്ക് സിസ്റ്റം, പിയു സീറ്റുകള്‍, സ്റ്റിയറിംഗ് കവര്‍, ബോഡി ഗ്രാഫിക്‌സ്, റിയര്‍ സ്‌പോയിലര്‍ എന്നീ ഫീച്ചറുകളുമായാണ് ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വിജയകരമായ കാറുകളില്‍ ഒന്നാണ് വാഗണ്‍ ആറെന്ന് മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ആര്‍ എസ് കല്‍സി അഭിപ്രായപ്പെട്ടു. മികച്ച കാറായതിനാല്‍ തന്നെ വാഗണ്‍ ആര്‍ ജനകീയതയില്‍ മുന്നിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും മികച്ച കാറുകള്‍ക്കിടയില്‍ ഇടം നേടിയ കാറാണ് വാഗണ്‍ ആറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Auto