എല്‍റ്റി ഫുഡ്‌സും കമേഡ സെയ്ക്കും കൈകോര്‍ക്കും

എല്‍റ്റി ഫുഡ്‌സും കമേഡ  സെയ്ക്കും കൈകോര്‍ക്കും

 

ന്യൂഡെല്‍ഹി: ബ്രാന്‍ഡഡ് ബസുമതി അരിയുടെ ഉല്‍പ്പാദകരായ എല്‍റ്റി ഫുഡ്‌സ് പ്രമുഖ ജാപ്പനീസ് ഭക്ഷ്യ കമ്പനിയായ കമേഡ സെയ്ക്കയുമായി ചേര്‍ന്ന് ഇന്ത്യയില്‍ അരി അധിഷ്ഠിത സ്‌നാക്‌സുകളുടെ വില്‍പ്പനയ്ക്ക് നീക്കമിടുന്നു. ഇതിലേക്കായി ഇരു കമ്പനികളും ചേര്‍ന്ന് 10 മില്ല്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ സംയുക്ത സംരംഭം രൂപീകരിക്കും. ഏപ്രിലില്‍ പുതിയ സ്‌നാക്‌സുകള്‍ പുറത്തിറക്കും. 5, 10 രൂപ വീതം വില ഈടാക്കി ഒന്നാം നിര, രണ്ടാം നിര വിപണികളില്‍ ഇവ വില്‍ക്കും.
സ്‌നാക്‌സ് വിഭാഗത്തില്‍ പെപ്‌സിക്കോയുടെ ലെയ്‌സുമായിട്ടുള്ള മത്സരം വളരെ ബുദ്ധിമുട്ടാണ്. അതിനാലാണ് കമേഡയുമായി സഹകരിക്കാന്‍ കമ്പനി തീരുമാനിച്ചത്. എല്‍റ്റി ഫുഡ്‌സിന്റെ വിതരണത്തിലും ലോജിസ്റ്റിക്ക് ശൃംഖലയിലും സംയുക്ത സംരംഭം സ്വാധീനം ചെലുത്തും. അരി അധിഷ്ഠിത സ്‌നാക്‌സുകളുണ്ടാക്കുന്നതില്‍ കമേഡയ്ക്ക് മികവുണ്ട്- എല്‍റ്റി ഫുഡ്‌സ് മാനേജിംഗ് ഡയറക്റ്റര്‍ അശ്വനി അറോറ പറഞ്ഞു.
സ്‌നാക്‌സുകള്‍ ദക്ഷിണേഷ്യന്‍ വിപണിയിലേക്ക് കയറ്റുമതി ചെയ്യാനും ആലോചിക്കുന്നു. അരി അധിഷ്ഠിത സ്‌നാക്‌സുകളിലെ ആഗോള പ്രമുഖരാണ് കമേഡ. അതിനാല്‍ സംയുക്ത സംരംഭത്തിലൂടെ വലിയ ബിസിനസ് അവസരങ്ങള്‍ കാണുന്നുണ്ടെന്നും അറോറ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ ആരോഗ്യകരമായ സ്‌നാക്‌സുകളാണ് അന്വേഷിക്കുന്നത്. ഈ വിഭാഗത്തില്‍ കുറച്ച് ഉല്‍പ്പന്നങ്ങള്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളു. ഇന്ത്യയെ പോലുള്ള തന്ത്രപ്രധാന വിപണികള്‍ എത്തിപ്പിടിക്കുകയാണ് കമേഡയുടെ ലക്ഷ്യമെന്ന് കമ്പനി ചെയര്‍മാന്‍ മിച്ചിയാസു തനാഗ പറഞ്ഞു. ഇന്ത്യയില്‍ ഒരു ബില്ല്യണിലധികം ഉപഭോക്താക്കളെ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഉയര്‍ന്ന നിക്ഷേപ സാധ്യതയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ജൈവ ഭക്ഷണത്തിന് പുറമെ താവത്, റോയല്‍ പാക്കേജ്ഡ് അരി എന്നിവയും എല്‍റ്റി ഫുഡ്‌സ് പുറത്തിറക്കുന്നു. കഴിഞ്ഞ വര്‍ഷം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ അരി കയറ്റുമതി ബിസിനസിനെ അവര്‍ ഏറ്റെടുത്തിരുന്നു.

Comments

comments

Categories: Branding