സാംസംഗിനെ വെല്ലുവിളിക്കാന്‍ ലെനോവ- മോട്ടൊറോള

സാംസംഗിനെ വെല്ലുവിളിക്കാന്‍  ലെനോവ- മോട്ടൊറോള

 
ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ മുമ്പന്‍മാരായ സാംസംഗിനെ മറികടക്കാനൊരുങ്ങി ചൈനീസ് കമ്പനി ലെനോവ- മോട്ടൊറോള. സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയില്‍ മൈക്രോമാക്‌സിനെ പിന്തള്ളി ലെനോവ- മോട്ടൊറോള രണ്ടാം സ്ഥാനം നേടിയെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സാംസംഗുമായുള്ള അങ്കത്തിന് ലെനോവ- മോട്ടൊറോള നീക്കമിടുന്നത്.
മോട്ടോ ഇസഡ് മോഡുലാര്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള പുതിയ മോഡലുകള്‍ പുറത്തിറക്കിയും സ്റ്റോറുകള്‍ വഴിയുള്ള വില്‍പ്പന വര്‍ധിപ്പിച്ചും വിപണി വിഹിതത്തില്‍ മുന്നേറ്റമുണ്ടാക്കുകയാണ് പദ്ധതി. കമ്പനിക്ക് മേലെ ഇപ്പോള്‍ ഒരൊറ്റ പ്രതിയോഗി മാത്രമേയുള്ളു- സാംസംഗിനെ പേരെടുത്തു പരാമര്‍ശിക്കാതെ, ലെനോവ ഇന്ത്യ സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് തലവന്‍ സുധിന്‍ മാത്തൂര്‍ പറഞ്ഞു. വിപണി വിഹിതം നിലനിര്‍ത്തുക മാത്രമല്ല മറിച്ച് അതിനെ വളര്‍ച്ചയിലേക്കു നയിക്കും.
പ്രോട്യൂറിങ് ക്യാമറ, എക്‌സ്ട്രാ ബാറ്ററി, വലിയ സ്പീക്കറുകള്‍ എന്നീ ഫീച്ചറുകളുള്ള കമ്പനിയുടെ ആദ്യത്തെ മോഡുലാര്‍ ഫോണായ മോട്ടോ ഇസഡ് പ്രീമിയം വിഭാഗത്തില്‍ വിപണി വിഹിതം നേടുന്നതിന് സഹായിക്കുമെന്ന് മാത്തൂര്‍ വിലയിരുത്തി.
ദീപാവലി വില്‍പ്പനയില്‍ കമ്പനി 60 ശതമാനം വളര്‍ച്ച നേടി. കഴിഞ്ഞ ഫെസ്റ്റീവ് മാസത്തിലെ വില്‍പ്പനയേക്കാള്‍ മൂന്നിരട്ടി കൂടുതലാണിത്.
മാര്‍ച്ചോടെ ലെനോവയുടെ റീട്ടെയ്ല്‍ സ്‌റ്റോര്‍ സാന്നിധ്യം 7,000 മായി വര്‍ധിപ്പിക്കും. സ്വന്തം സ്റ്റോറുകള്‍ തുറക്കുന്നതിനുവേണ്ടി സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ ലൈസന്‍സിന് ശ്രമിക്കുന്നുണ്ടെന്നും മാത്തൂര്‍ അറിയിച്ചു.

Comments

comments

Categories: Banking