പുതിയ CPVC പൈപ്പുകളും ഫിറ്റിങ്ങുകളുമായി ഹൈക്കൗണ്ട്

പുതിയ CPVC പൈപ്പുകളും ഫിറ്റിങ്ങുകളുമായി ഹൈക്കൗണ്ട്

 

കോഴിക്കോട്: പിവിസി പൈപ്പുകളും ഫിറ്റിങ്ങുകളുടെയും നിര്‍മാണത്തില്‍ 36 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഹൈക്കൗണ്ട്, 90ല്‍പരം വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള അനില്‍ തെര്‍മോപ്ലാസ്റ്റിക്‌സ് കമ്പനിയുമായി ചേര്‍ന്ന് ഹൈക്കൗണ്ട് അനില്‍ സൂപ്പര്‍ലൈഫ് എന്ന പേരില്‍ CPVC പൈപ്പുകളുടെയും ഫിറ്റിങ്ങുകളുടെയും പുതിയ ശ്രേണി പുറത്തിറക്കുന്നു.

സോളാര്‍ വാട്ടര്‍ ഹീറ്ററുകളുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ വലിയ കെട്ടിടങ്ങളില്‍ CPVC ഉല്‍പന്നങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഉയര്‍ന്ന ചൂടുള്ള വെള്ളം വഹിക്കാന്‍ ഏറ്റവും ഉചിതമായ ഉല്‍പന്നങ്ങളാണ് CPVC പൈപ്പുകളും ഫിറ്റിങ്ങുകളും. ഇത്തരം ആവശ്യങ്ങള്‍ക്ക് നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജിഐ, പിവിസി പൈപ്പുകള്‍ക്ക് പകരം വരുന്ന CPVC ഉല്‍പന്നങ്ങള്‍ തീര്‍ത്തുംഅനുയോജ്യമായിരിക്കുമെന്ന് ഹൈക്കൗണ്ട് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഹിന്‍ഫാസ് ഹബീബ്, ഹിന്‍സാഫ് ഹബീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പിവിസി പൈപ്പുകള്‍ക്കും ഫിറ്റിങ്ങുകള്‍ക്കും പുറമേ ഗുണമേന്മയുള്ള വാട്ടര്‍ ടാങ്കുകള്‍, സെപ്റ്റിക് ടാങ്കുകള്‍, ഹോസുകള്‍, മഴവെള്ള സംഭരണികള്‍ തുടങ്ങിയവയുടെ നിര്‍മാതാവായ ഹൈക്കൗണ്ടിന്റെ CPVC ഉല്‍പന്നങ്ങള്‍ വിപണിയിലെത്തുന്നതോടുകൂടി പൈപ്പുകളിലും ഫിറ്റിങ്ങുകളിലും എല്ലാ ശ്രേണിയിലുമുള്ള ഉല്‍പന്നങ്ങളും ഹൈക്കൗണ്ട് നല്‍കുന്നു. എറണാകുളം, പാലക്കാട്, കണ്ണൂര്‍, തെങ്കാശി എന്നിവിടങ്ങളിലായി ഹൈക്കൗണ്ടിന്റെ 7 ഫാക്ടറികളുണ്ട്.

മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ് കൊല്ലത്തായിരുന്നു കേരളത്തിലെ പിവിസി പൈപ്പുകള്‍, പൈപ്പ് ഫിറ്റിംഗ്‌സ് എന്നിവയുടെ നിര്‍മാതാക്കളില്‍ പ്രമുഖരായ ഹൈക്കൗണ്ടിന്റെ ഉല്‍ഭവം. സംസ്ഥാനത്ത് ജിഐ പൈപ്പ് ഉപയോഗിച്ചുള്ള പ്ലമ്പിങ്ങില്‍ നിന്നും പിവിസി പ്ലമ്പിങ്ങിലേക്കുള്ള വിപ്ലവകരമായ മാറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഹൈക്കൗണ്ടാണ്. ഹൈക്കൗണ്ടിനെ വിശ്വാസ്യതയുള്ള ബ്രാന്‍ഡാക്കി വളര്‍ത്തുന്നതില്‍ ഇതിന്റെ സ്ഥാപകനായ പ്രൊഫ. എം.കെ.എ. ഹമീദ് വഹിച്ച പങ്ക് നിസ്തുലമാണ്.

വാട്ടര്‍ ടാങ്ക്, മഴവെള്ള സംഭരണി, പിവിസി പൈപ്പ്, പൈപ്പ് ഫിറ്റിങ്ങുകള്‍, ഹോസുകള്‍, സെപ്റ്റിക് ടാങ്ക് തുടങ്ങിയവയുടെ നിര്‍മാണ വിതരണ രംഗത്ത് മുന്‍നിരയിലാണ് ഹൈക്കൗണ്ട് ഇന്ന്. വിട്ടുവീഴ്ചയില്ലാത്ത ഗുണനിലവാരവും അത്യാധുനിക സാങ്കേതികവിദ്യയുമാണ് ഹൈക്കൗണ്ടിനെ മറ്റ് സമാന നിര്‍മാതാക്കളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്.
കൊച്ചി, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിലാണ് ഹൈക്കൗണ്ട് പൈപ്പുകളും ഹോസുകളും നിര്‍മിക്കുന്നത്. ടാങ്കുകള്‍ കൊച്ചിയിലും തമിഴ്‌നാട്ടിലെ തെങ്കാശിയിലും പിവിസി ഫിറ്റിങ്ങുകള്‍ പാലക്കാടുമാണ് നിര്‍മിക്കുന്നത്.

Comments

comments

Categories: Branding