നോട്ട് പിന്‍വലിക്കല്‍: ഹൗസിംഗ് മേഖലയ്ക്ക് എട്ടു ലക്ഷം കോടിയുടെ നഷ്ട്ടം

നോട്ട് പിന്‍വലിക്കല്‍:  ഹൗസിംഗ് മേഖലയ്ക്ക് എട്ടു ലക്ഷം കോടിയുടെ നഷ്ട്ടം

 

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം മൂലം ഇന്ത്യയിലെ ഭവന നിര്‍മ്മാണ മേഖലയില്‍ എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിയല്‍ എസ്റ്റേറ്റ് ഓണ്‍ലൈന്‍ ഡാറ്റ പ്ലാറ്റ്‌ഫോമായ പ്രോപ് ഇക്വിറ്റിയുടെ വിലയിരുത്തല്‍. രാജ്യത്തെ 42ത്തോളെ പ്രധാന നഗരങ്ങളിലായി അടുത്ത ആറുമാസം മുതല്‍ ഒരു വര്‍ഷം കാലയളവില്‍ ഹൗസിംഗ് വിലയില്‍ 30 ശതമാനം വരെ ഇടിവുണ്ടായേക്കുമെന്നാണ് അനുമാനിക്കുന്നത്. 8.02 ലക്ഷം കോടി രൂപയുടെ നഷ്ട്ടമാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ഭവന നിര്‍മ്മാണ മേഖലയുടെ മൂല്യം 39.55 ലക്ഷം കോടി രൂപയാണ്. ഇതു വൈകാതെ 31.52 ലക്ഷം കോടി രൂപയിലേക്ക് കൂപ്പുകുത്തിയേക്കുമെന്ന് പ്രോപ് ഇക്വിറ്റി പറയുന്നു. രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ട്ടം വരുമെന്ന് പ്രതീക്ഷിക്കുന്ന മുംബൈയായിരിക്കും ഈ ഏറ്റവും വലിയ തിരിച്ചടി നേരിടുക. ബെംഗളൂരുവില്‍ 99,000 കോടി രൂപയുടെ നഷ്ടവും ഗുഡ്ഗാവില്‍ 79,000 കോടി രൂപയുടെ നഷ്ട്ടവുമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

Comments

comments

Categories: Uncategorized