ആക്ടീവയെ ഓവര്‍ടേക്ക് ചെയ്ത് സ്‌പ്ലെന്‍ഡര്‍

ആക്ടീവയെ ഓവര്‍ടേക്ക് ചെയ്ത് സ്‌പ്ലെന്‍ഡര്‍

ന്യൂഡെല്‍ഹി: ഒന്‍പത് മാസത്തെ ഇടവേളക്ക് ശേഷം ഹീറൊ സ്‌പ്ലെന്‍ഡര്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന ഇരുചക്ര വാഹനമായി. ഹോണ്ട ആക്ടീവയെ പിന്നിലാക്കിയാണ് കഴിഞ്ഞ മാസം വില്‍പ്പനയില്‍ സ്‌പ്ലെന്‍ഡര്‍ ഒന്നാമതെത്തിയത്. 254,813 യൂണിറ്റ് സ്‌പ്ലെന്‍ഡറാണ് കഴിഞ്ഞ മാസം ഹീറോ വില്‍പ്പന നടത്തിയത്. അതേസമയം, ആക്ടീവ 250,681 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വില്‍പ്പന നടന്നത്. 4,132 യൂണിറ്റിന്റെ വിത്യാസം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് ഹീറോ സ്‌പ്ലെന്‍ഡര്‍ എട്ട് ശതമാനവും ഹോണ്ട ആക്ടീവ ആറ് ശതമാനവും വില്‍പ്പന വളര്‍ച്ച നേടി.
25 ശതമാനം വളര്‍ച്ച നേടി ഹീറോ എച്ച്എഫ് ഡിലക്‌സാണ് പട്ടികയില്‍ മൂന്നാമത്. 133,986 യൂണിറ്റ് വില്‍പ്പനയാണ് ഇക്കാലയളവില്‍ കമ്പനി നേടിയത്. 87,746 യൂണിറ്റ് വില്‍പ്പനയോടെ ടിവിഎസ് എക്‌സ്എല്‍ ആദ്യമായി പട്ടികയില്‍ നാലാം സ്ഥാനത്തെത്തി.
തുടര്‍ച്ചയായ 12ാം മാസവും വില്‍പ്പനയില്‍ ഇടിവ് നേരിട്ട ഹീറോ പാഷന്‍ ആണ് അഞ്ചാം സ്ഥാനത്ത്. ആറാം സ്ഥാനത്ത് ഹോണ്ട സിബി ഷൈനാണ്.
കഴിഞ്ഞ മാസം മൊത്തം ഇരുചക്രവാഹന നിര്‍മാതാക്കള്‍ 1,800,672 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിനെ അപേക്ഷിച്ച് എട്ട് ശതമാനത്തിലധികം വളര്‍ച്ച നേടി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ആഭ്യന്തര വിപണിയിലുള്ള മോപ്പഡ് വില്‍പ്പന സ്‌കൂട്ടറുകളെ പിന്നിലാക്കി. 1,144,516 യൂണിറ്റ് മോപ്പഡുകളും 568,410 യൂണിറ്റ് സ്‌കൂട്ടറുകളുമാണ് കഴിഞ്ഞ മാസം വില്‍പ്പന നടന്നത്.
75,320 യൂണിറ്റ് വില്‍പ്പന നടത്തിയ ഹീറോ സ്‌പ്ലെന്‍ഡര്‍ ആണ് ഏഴാം സ്ഥാനത്ത്. സെപ്റ്റംബറില്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തിയ ബജാജ് പള്‍സര്‍ കഴിഞ്ഞ മാസം വില്‍പ്പന നെഗറ്റീവായി എട്ടാം സ്ഥാനം നേടി. പത്ത് ശതമാനത്തോളം വില്‍പ്പനയിടിവ് നേരിട്ട് 63,287 യൂണിറ്റ് പള്‍സറാണ് ഇക്കാലയളവില്‍ വില്‍പ്പന നടത്തിയത്. ഒന്‍പതാം സ്ഥാനത്തുള്ള ടിവിഎസ് ജൂപിറ്റര്‍ 63,014 യൂണിറ്റ് വില്‍പ്പന നടത്തിയിട്ടുണ്ട്. ബജാജ് പ്ലാറ്റിനയാണ് പത്താം സ്ഥാനത്ത്.

Comments

comments

Categories: Auto