ബാങ്കിംഗ് സാങ്കേതിക സംവിധാനങ്ങള്‍ക്കായി ഇസാഫ്-ഫിസ് ധാരണ

ബാങ്കിംഗ് സാങ്കേതിക സംവിധാനങ്ങള്‍ക്കായി  ഇസാഫ്-ഫിസ് ധാരണ

 

തൃശൂര്‍: മൈക്രോഫിനാന്‍സ് രംഗത്തെ ഇന്ത്യയിലെ വമ്പന്‍മാരായ ഇസാഫ് ആരംഭിക്കുന്ന ചെറുകിട ധനകാര്യ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി ധനകാര്യ സേവന സാങ്കേതികവിദ്യയിലെ മുന്‍നിര ആഗോള സ്ഥാപനമായ എഫ്‌ഐഎസിനെ (ഫിഡലിറ്റി നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ്) തെരഞ്ഞെടുത്തു.

ബാങ്ക് ശാഖകളുെട പ്രാതിനിധ്യം തീരെയില്ലാത്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ചെറുകിട വായ്പകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസാഫ് ചെറുകിട ധനകാര്യ ബാങ്ക് രൂപീകരിച്ചത്. ഇന്ത്യയിലെ പത്തു സംസ്ഥാനങ്ങളിലായി ആരംഭിക്കുന്ന ശാഖകളില്‍ ബാങ്കിന്റെ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസ് പ്രവര്‍ത്തിക്കും.
പൂര്‍ണ്ണമായും ഔട്ട്‌സോഴ്‌സ് ഡെലിവറി മാതൃകയില്‍ ബാങ്കിംഗ് സേവനങ്ങളുടെയും പണമിടപാടുകളുടെയും പൂര്‍ണ്ണമായ ഏകീകരണത്തിനുള്ള പ്ലാറ്റ്‌ഫോമായി എഫ്‌ഐഎസ് പ്രവര്‍ത്തിക്കും. ഇതില്‍ കോര്‍ ബാങ്കിംഗ്, ചാനലുകള്‍, റിസ്‌ക് മാനേജമെന്റ്, ട്രഷറി, അനലിറ്റിക്‌സ് തുടങ്ങി മുഴുവന്‍ ക്രയവിക്രയങ്ങളിലും കൃത്യമായ സേവനം ലഭ്യമാക്കുന്നു.

സ്വിച്ചിംഗ്, ഡെബിറ്റ്, കാര്‍ഡ് മാനേജ്‌മെന്റ് സേവനം, എടിഎം സേവനങ്ങള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.വളരെ വേഗത്തിലും സൂക്ഷമതയോടെയും ഇസാഫിനെ പ്രവര്‍ത്തിപ്പിക്കുകയും സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങളെ സേവിക്കാന്‍ പ്രാപ്തമാക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ബാങ്കിംഗ് മേഖലയില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വപരമായ സമീപനത്തോടെയുള്ള പ്രവര്‍ത്തനവും സാങ്കേതിക വിദ്യയുടെ താഴേക്കിടയിലെത്തിക്കുകയുമാണ് ഇസാഫിന്റെ ലക്ഷ്യം. ഫിസ് പോലെ ആഗോള വൈദഗ്ധ്യമുള്ള സ്ഥാപനവുമായുള്ള സഹകരണത്തിലൂടെ മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതില്‍ അതീവ സന്തേഷമുണ്ടെന്ന് ഇസാഫ് മൈക്രോഫിനാന്‍സിന്റെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. പോള്‍ തോമസ് പറഞ്ഞു.
അവഗണിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തുടങ്ങിയ ഒരു സ്ഥാപനം എന്ന നിലക്ക്, സാങ്കേതികവിദ്യയുടെ വിനിയോഗത്തിലെ വ്യത്യാസങ്ങള്‍ ബാധിക്കാതെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ എന്തെന്ന് കൃത്യമായി അറിയേണ്ടതുണ്ടെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, എപിഎസി, എഫ്‌ഐഎസ് ശ്രീഹരി ഭട്ട് പറഞ്ഞു. എഫ്‌ഐഎസിന്റെ തെളിയിക്കപ്പെട്ടിട്ടുള്ള പരിഹാരമാര്‍ഗങ്ങള്‍ ഇന്ത്യയിലെ സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്ക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്‌ഐഎസിന്റെ വേഗതയേറിയതും കാര്യക്ഷമവുമായ വളര്‍ച്ചയും ഇന്ത്യന്‍ വിപണിയിലെ അനുഭവസമ്പത്തും സാമ്പത്തിക ഉള്‍പ്പെടുത്തലിനെ പിന്തുണയ്ക്കുന്ന നടപടികളും കാരണം അടുത്തിടെ ഇന്ത്യയിലെ നിരവധി ധനകാര്യ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനങ്ങള്‍ സാങ്കേതിക പങ്കാളിയായി എഫ്‌ഐഎസിനെ തിരഞ്ഞെടുക്കുകയാണ്. പേയ്‌മെന്റ്‌സ് ബാങ്കുകളും മൈക്രോ ഫിനാന്‍സ് കമ്പനികളും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

പിന്തുണയുടെ സ്ഥിരതയും വിശാലമായ പ്രവര്‍ത്തന മികവും പരിഗണിച്ച് എഫ്‌ഐഎസിന് ബാങ്കിംഗിലും സാമ്പത്തിക സേവനങ്ങളിലും മികച്ച് ടെക്ക് ബ്രാന്റായി ഈ വര്‍ഷമാദ്യം എക്കോണോമിക്ക് ടൈംസ് തെരഞ്ഞെടുത്തിരുന്നു. ഈ വര്‍ഷത്തെ ബിപിഒ എക്‌സലന്‍സി അവാര്‍ഡില്‍ ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയതും എഫ്‌ഐഎസ് ആയിരുന്നു.

റീട്ടെയ്ല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബാങ്കിംഗ്, പേയ്‌മെന്റ്‌സ്, അസറ്റ് ആന്‍ഡ് വെല്‍ത്ത് മാനേജ്‌മെന്റ്, റിസ്‌ക് ആന്‍ഡ് കംപ്ലയന്‍സ് എന്നീ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് ടെക്‌നോളജി രംഗത്ത് ആഗോളതലത്തിലെ പ്രമുഖ സ്ഥാപനമാണ് എഫ്‌ഐഎസ്. സൊല്യൂഷന്‍സ് പോര്‍ട്ട് ഫോളിയോ, ഗ്ലോബല്‍ കേപബിലിറ്റീസ്, ഡൊമെയ്ന്‍ എക്‌സപെര്‍ട്ടൈസ് എന്നിവയുടെ വിശാലമായ സാധ്യതകള്‍ അവതരിപ്പിച്ചുകൊണ്ട് 130 ലധികം രാജ്യങ്ങളിലായി 20000 ത്തിലധികം ഇടപാടുകാരാണ് എഫ്‌ഐഎസിനുള്ളത്. ഫ്‌ളോറിഡയിലെ ജാക്ക്‌സണ്‍വില്ല ആസ്ഥാനമായുള്ള എഫ്‌ഐഎസിന് ലോകത്തുടനീളം 55,000 ത്തിലധികം ജീവനക്കാരുണ്ട്. പേയ്‌മെന്റ് പ്രോസസിംഗ്, ഫിനാന്‍ഷ്യല്‍ സോഫ്റ്റ്‌വെയര്‍, ബാങ്കിംഗ് സൊല്യൂഷന്‍സ് എന്നീ മേഖലയില്‍ നേതൃസ്ഥാനമാണ് കമ്പനി വഹിക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്‌വെയറുകളും ടെക്‌നോളജി ഔട്ട്‌സോഴ്‌സിംഗും മറ്റു സേവനങ്ങളും നല്‍കുന്ന എഫ്‌ഐഎസ് ഫോര്‍ച്ച്യൂണ്‍ മാസികയുടെ മികച്ച 500 കമ്പനികളില്‍ സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറിന്റെ 500 മികച്ച കമ്പനികളുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.

Comments

comments

Categories: Banking

Related Articles