ഷേര്‍ഖാന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ബിഎന്‍പി പാരിബാസ്

ഷേര്‍ഖാന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി ബിഎന്‍പി പാരിബാസ്

 

ന്യുഡെല്‍ഹി: മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീട്ടെയല്‍ ബ്രോക്കറേജ് സ്ഥാപനമായ ഷേര്‍ഖാന്റെ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി ഫ്രഞ്ച് സാമ്പത്തിക സേവന സ്ഥാപനമായ ബിഎന്‍പി പാരിബാസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഏറ്റെടുക്കല്‍ സംബന്ധിച്ച് ആദ്യ പ്രഖ്യാപനം മുതല്‍ ബന്ധപ്പെട്ട അതോറിറ്റികളുടെ അംഗീകാരം ലഭിക്കുന്നതിന് കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ്(എഫ്‌ഐപിബി) ഷേര്‍ഖാനെ ഏറ്റെടുക്കുന്നതു സംബന്ധിച്ച ബിഎന്‍പിയുടെ പ്രപ്പോസല്‍ തള്ളിക്കളഞ്ഞിരുന്നു. പിന്നീട് ഒക്‌റ്റോബറിലാണ് വീണ്ടും ഇതിനുള്ള അംഗീകാരം എഫ്‌ഐപിബി നല്‍കിയത്.
ഏറ്റെടുക്കല്‍ വഴി ബിഎന്‍ബിയുടെ സഹസ്ഥാപനമായി മാറിയ ഷേര്‍ഖാന്‍ ബിഎന്‍പി പാരിബാസിന്റെ ഡിജിറ്റല്‍ ബാങ്കിംഗ്, നിക്ഷേപക സേവനങ്ങള്‍ എന്നിവയ്ക്കായുള്ള പേഴ്‌സണല്‍ ഇന്‍വെസ്റ്റേഴ്‌സ് വിഭാഗത്തിന്റെ ഭാഗമാകും. ഇന്ത്യ, ജര്‍മ്മനി, ഓസ്‌ട്രേലിയ, സ്‌പെയിന്‍ എന്നിവിടങ്ങളിലാി 29 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന സര്‍വീസാണിത്. ഷേര്‍ഖാന്‍ ഗ്രൂപ്പിന്റെ എല്ലാ ജീവനക്കാരെയും ഉപഭോക്താക്കളെയും ബിഎന്‍ബി പാരിബാസ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിഎന്‍ബി പാരിബാസ് പഴ്‌സണല്‍ ഇന്‍വെസ്റ്റേഴ്‌സ് ആഗോള തലവന്‍ ബീട്രിസ് കോസ്സാ ഡുമുര്‍ഗീര്‍(beatrice cossa dumurgier) പറഞ്ഞു. ഇന്ത്യന്‍ ബിസിനസ് കൂടുതല്‍ വ്യാപിപ്പിക്കുന്നതിനും വിപണിയില്‍ നേട്ടം കൈവരിക്കുന്നതിനും അവസരമാണ് ഷേര്‍ഖാനെ സ്വന്തമാക്കിയതിലൂടെ ബിഎന്‍പിക്ക് ലഭിച്ചിരിക്കുന്നതെന്ന് ബിഎന്‍ബി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. 2007 ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോജിത് സെക്യൂരിറ്റീസിന്റെ 34 ശതമാനം ഓഹരികള്‍ ബിഎന്‍പി പാരിബാസ് സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Branding

Related Articles