ആമസോണിലൂടെ അമുല്‍ ആഗോള വിപണിയിലേക്ക്

ആമസോണിലൂടെ അമുല്‍ ആഗോള വിപണിയിലേക്ക്

കൊച്ചി: ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാമിലൂടെ അമുല്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ ഓണ്‍ലൈനില്‍ ലഭ്യമാകും. ആദ്യഘട്ടത്തില്‍ അമുല്‍ നെയ്യ് ആണ് ആമസോണിലൂടെ ആഗോളതലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക. അമുല്‍ നെയ്യും ഗുലാബ് ജാമുനും അമേരിക്കന്‍ വിപണിയില്‍ മികച്ച വില്‍പനയുള്ള ഉല്‍പന്നങ്ങളാണ്. അമുലിന്റെ മറ്റു ഉല്‍പന്നങ്ങളും താമസിയാതെ ആമസോണില്‍ ലഭിച്ചു തുടങ്ങും.

കഴിഞ്ഞ മെയിലാണ് ആമസോണിന്റെ ഗ്ലോബല്‍ സെല്ലിംഗ് പ്രോഗ്രാം ഇന്ത്യയില്‍ ആരംഭിച്ചത്. ഇന്ത്യയിലെ ചെറുകിട സംരംഭകര്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും തങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പന്നങ്ങള്‍ ലോകവിപണിയിലെ ഉപഭോക്താക്കള്‍ക്ക് അനായാസം എത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആഗോളതലത്തില്‍ ധാരാളം ആവശ്യക്കാരുള്ളതും ലോകമെങ്ങും അംഗീകാരം ലഭിച്ചതുമായ 25 മില്ല്യണ്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളാണ് ഇപ്പോള്‍ വിവിധ വിഭാഗങ്ങളിലായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.

Comments

comments

Categories: Trending

Related Articles