നോട്ട് അസാധുവാക്കല്‍: വിമര്‍ശിക്കുന്നവര്‍ക്കാണ് തയാറെടുക്കാന്‍ പറ്റാതിരുന്നത്-മോദി

നോട്ട് അസാധുവാക്കല്‍:  വിമര്‍ശിക്കുന്നവര്‍ക്കാണ് തയാറെടുക്കാന്‍ പറ്റാതിരുന്നത്-മോദി

 

ന്യൂഡെല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര് മോദി. കള്ളപ്പണം മാറ്റിയെടുക്കുന്നതിന് സമയം ലഭിക്കാത്തവരാണ് നോട്ട് നിരോധനത്തെ വിമര്‍ശിക്കുന്നതെന്നും മോദി പറഞ്ഞു. ഭരണഘടനാ ദിനാചരണത്തിന്റെ മുന്നോടിയായി പാര്‍ലമെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് പിന്‍വലിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ തയാറെടുപ്പുകള്‍ നടത്തിയില്ലെന്ന് ആരോപിക്കുന്നവരുടെ പ്രശ്‌നം അതല്ലെന്നും അവര്‍ക്ക് ആവശ്യമായ തയാറെടുപ്പ് നടത്തുന്നതിന് സമയം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കള്ളപ്പണം കൈയിലുള്ളവര്‍ക്ക് അത് വെളുപ്പിക്കാനുള്ള അവസരം നല്‍കാതെ രഹസ്യാത്മകത നിലനിര്‍ത്തി നോട്ടുകള്‍ അസാധുവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നു പറഞ്ഞ മോദി ജനങ്ങള്‍ക്ക് അവരുടെ പണം ഉപയോഗിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കി.

അതേസമയം പണ രഹിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിനൊപ്പം രാജ്യം മാറേണ്ടതുണ്ടെന്നും കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തിലെ യോദ്ധാക്കളാണ് ഇന്ത്യയിലെ ജനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories