കിഡ്‌സാനിയ ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

കിഡ്‌സാനിയ ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും

മുംബൈ: മെക്‌സിക്കന്‍ എഡ്യുടെയ്ന്‍മെന്റ് തീം പാര്‍ക്കായ കിഡ്‌സാനിയ ബെംഗലൂരുവിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. നിലവില്‍ മുംബൈയിലും ഡെല്‍ഹിയിലും കിഡ്‌സാനിയയ്ക്ക് ശാഖകള്‍ ഉണ്ട്. രാജ്യത്ത് വേഗത്തില്‍ കൈവരിക്കാന്‍ സാധിച്ച വളര്‍ച്ചയാണ് കിഡ്‌സാനിയയെ വീണ്ടും ഇന്ത്യന്‍ നഗരങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്.

കിഡ്‌സാനിയയുടെ മൂന്ന് വലിയ വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഭാവിയില്‍ ഞങ്ങള്‍ക്ക് ഇന്ത്യ, ചൈന, യുഎസ് എന്നീ രാജ്യങ്ങിളിലായിരിക്കും ഏറ്റവും നല്ല അവസരങ്ങള്‍ ലഭിക്കുക എന്ന് കിഡ്‌സാനിയയുടെ സ്ഥാപകനായ സേവ്യര്‍ ലോപസ് അന്‍കോന പ്രതീക്ഷ പ്രകടിപ്പിച്ചു.

കിഡ്‌സാനിയ തീം പാര്‍ക്കിന്് ഉള്ളില്‍ കുട്ടികള്‍ക്ക് സാധാരണ സിറ്റി ജീവിതത്തിന്റെ അതേ അനുഭവം യാഥാര്‍ത്ഥ്യമാകും. ഫയര്‍ ഫൈറ്റേഴ്‌സ്, പൊലീസ്, റിപ്പോര്‍ട്ടേഴ്‌സ്, ആക്ടേഴ്‌സ്, പൈലറ്റ്, ആര്‍ട്ടിസ്റ്റ്, ഡോക്ടേഴ്‌സ് എന്നിങ്ങനെ ഏത് റോളുകള്‍ വേണമെങ്കിലും കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാം. ഇതിനുള്ള എല്ലാ സജീകരണവും പാര്‍ക്കില്‍ ലഭ്യമാണ്. മെക്‌സികോയ്ക്ക് പുറത്ത് ഫ്രാഞ്ചൈസി മോഡലിലാണ് കിഡ്‌സാനിയ പ്രവര്‍ത്തിക്കുന്നത്. നടന്‍ ഷാരൂഖ് ഖാന് 26 ശതമാനം ഓഹരികളുള്ള ഇമാജിനേഷന്‍ എഡ്യുടെയ്‌മെന്റ് ഇന്ത്യ ആണ് ഇന്ത്യന്‍ ഫ്രാഞ്ചൈസിയുടെ ഉടമ. ഒരോ സംവിധാനത്തിന്റെയും ക്രമീകരണത്തിന് 20 മുതല്‍ 25 മില്ല്യന്‍ ഡോളര്‍ വരെ മുതല്‍മുടക്ക് ആവശ്യമായിവരുമെന്ന് ആന്‍കോന പറയുന്നു.

2013 ല്‍ ഞങ്ങള്‍ മുംബൈയില്‍ കിഡ്‌സാനിയ തുറന്നു. രണ്ടരവര്‍ഷങ്ങള്‍ക്കുശേഷം ഡെല്‍ഹിയിലും. താമസിയാതെ തന്നെ ബെംഗലൂരുവിലും ഒരു ഇടം കണ്ടത്താനാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷം അടുത്ത മാര്‍ക്കറ്റിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Trending