കാഞ്ചനമാലയ്ക്ക് ആദരവോടെ അഭില്‍ദേവ്.കോം: കേരള ഫാഷന്‍ലീഗില്‍ താരനിര

കാഞ്ചനമാലയ്ക്ക് ആദരവോടെ അഭില്‍ദേവ്.കോം: കേരള ഫാഷന്‍ലീഗില്‍ താരനിര

കൊച്ചി: അനശ്വരപ്രണയത്തിന്റെ പ്രതീകമായ കാഞ്ചനമാലയ്ക്ക് മുന്നില്‍ ആദരവോടെ ഫാഷന്‍ ഡിസൈനിംഗിന്റെ വര്‍ണ്ണപൊലിമ തീര്‍ത്തുകൊണ്ട് കേരളഫാഷന്‍ലീഗിന്റെ നാലാം സീസണിന് സമാപനം. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന അഭില്‍ദേവ് ഡോട്ട് കോം കേരള ഫാഷന്‍ലീഗില്‍ പ്രമുഖ താരങ്ങള്‍ അനശ്വരപ്രണയത്തിന്റെ ഓര്‍മ്മപുതുക്കി പുതുഡിസൈനുകളുമായിട്ടാണ് റാമ്പിലെത്തിയത്.

മലയാളികള്‍ നെഞ്ചേലറ്റിയ എന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളുടെ അകമ്പടിയോടെ പുഴയുടെയും പുഴക്കടവിലെ ചായക്കടയുടെയും പശ്ചാത്തലത്തില്‍ സജ്ജമാക്കിയ റാമ്പില്‍ വലിയൊരുതാരനിര അണിനിരന്നതോടെ കേരള ഫാഷന്‍ലീഗിന്റെ നാലാം സീസണും ഫാഷന്‍രംഗത്ത് ചരിത്രവിസ്മയമായി. അഞ്ച് റൗണ്ടുകളിലായിട്ടായിരുന്നു വിദേശ മോഡലുകള്‍ ഉള്‍പ്പടെ അണിനിരന്ന ഫാഷന്‍ലീഗ്.

പ്രമുഖ മലയാളി ഡിസൈനര്‍ അനുനോബിയുടെ കിസ്മത്ത് എന്ന ആദ്യറൗണ്ടോടെയാണ് ഫാഷന്‍ലീഗിന് രാവിലെ തുടക്കം കുറിച്ചത്. കാഞ്ചനമാലയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കിസ്മത്തില്‍ ഷോസ്‌റ്റോപ്പറായ ചലച്ചിത്ര താരം പ്രിയമണി തന്റെ പ്രതിശ്രൂതവരന്‍ മുസ്തഫയ്‌ക്കൊപ്പമാണ് റാമ്പിലെത്തിയത്. പ്രമുഖ താരങ്ങളായ ഇനിയ, അന്നമരിയ സഞ്ജന ഗല്‍റാണി, രാഗിണി നന്ദ് വാനി, നേഹ സക്‌സേന, ഇടവേളബാബു, രാഹുല്‍ ഈശ്വറും ഭാര്യ ദീപ, ബാലതാരം ബേബി മീനാക്ഷി, ചലച്ചിത്ര കൊറിയേഗ്രാഫര്‍ പ്രസന്നമാസ്റ്റര്‍ ,കേരളഫാഷന്‍ലീഗ് ഫൗണ്ടര്‍ അഭില്‍ദേവ് എന്നിവരാണ് കിസ്മത്തില്‍ മോഡലുകള്‍ക്കൊപ്പം അണിനിരന്നത്. പിന്നീട് നടന്ന നാല് റൗണ്ടുകളിലായി പ്രമുഖ താരങ്ങളായ സോഹ അലിഖാന്‍, ഷാവര്‍അലി, രാഗിണി ദ്വിവേദി, അഞ്ജലി നായര്‍, നമിത, ഇനിയ, വിമല രാമന്‍,അനുശ്രീ, രാധിക ചേതന്‍, പുനം കൗര്‍, അജ്മല്‍ അമീര്‍, അപര്‍ണ ബാലമുരളി, നേഹ സക്‌സേന, ഇതി ആചാര്യ, ആര്‍ച്ചന സുശീലന്‍, നിയാസ് , കൃഷ്ണ തുടങ്ങിയവര്‍ റാമ്പില്‍ മോഡലുകള്‍ക്കൊപ്പം ചുവടുവെച്ചു. കേരള ഫാഷന്‍ ലീഗ് പ്രൊഡ്യൂസര്‍ അഭില്‍ദേവ്, എസ്പാനിയോ മാനേജിംഗ് ഡയറക്ടര്‍ അന്‍വര്‍ എ റ്റി, എസ്പാനിയോ ഡയറക്ടര്‍ സുല്‍ഫി, സിനി ആര്‍ടിസ്റ്റും അമ്മ സെക്രട്ടറിയുമായ ഇടവേള ബാബു, കൊറിയോഗ്രാഫര്‍ ദാലു കൃഷ്ണദാസ്, കൊറിയോഗ്രാഫര്‍ ജൂഡ് ഫെലിക്‌സ്, മായ ജേക്കബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരള ഫാഷന്‍ലീഗിന്റെ നാലാം സീസണ്‍. അനുനോബി, ശ്രാവണ്‍ കുമാര്‍ രാമസ്വാമി, സുസ്മിത് ദാസ് ഗുപ്ത അസ് ലംഖാന്‍, സന്തോഷ്‌കുമാര്‍, പാര്‍വതി സരസ്വതി, ആയിഷ മാസ്മ തുടങ്ങിയ ദേശീയതലത്തില്‍ ശ്രദ്ധേയരായ 20 ഡിസൈനര്‍മാരും 84 മോഡലുകളുമാണ് രാവിലെ 10 മുതല്‍ രാത്രിവരെ പത്ത് മണിവരെ നീണ്ട ഫാഷന്‍ലീഗില്‍ അണിനിരന്നത്. അഭില്‍ദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്‌സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരായിരുന്നു കേരള ഫാഷന്‍ ലീഗിന്റെ സംഘാടകര്‍

Comments

comments

Categories: Trending