സംസ്ഥാനഭാഗ്യക്കുറി കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതി

സംസ്ഥാനഭാഗ്യക്കുറി കുറ്റമറ്റതാക്കാന്‍ വിദഗ്ധസമിതി

 

തിരുവനന്തപുരം: ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാഘടകങ്ങള്‍ ഉള്‍പ്പെടുത്തിയും നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തിയും സംസ്ഥാനഭാഗ്യക്കുറി കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയമിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സുരക്ഷ, നറുക്കെടുപ്പ്, എന്‍ര്‍പ്രൈസ് റിസോഴ്‌സസ് പ്ലാനിംഗ് സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയര്‍ വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പുരീതിയും മെച്ചപ്പെടുത്താനും ഭാഗ്യക്കുറി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നിവയാണ് സമിതിയുടെ ഉത്തരവാദിത്തങ്ങള്‍. ഇക്കാര്യങ്ങള്‍ക്കുള്ള ചെലവിന്റെ കാര്യമടക്കം ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സമിതി പരിശോധിക്കും
എന്‍ജിനീയറിംഗ് കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ: ജി ജയശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ കേരള സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി, ബയോഇന്‍ഫോര്‍മാറ്റിക്സ് വിഭാഗം മേധാവി ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍, സി-ഡിറ്റ് ജോയിന്റ് ഡയറക്റ്റര്‍ ഡോ. പി വി ഉണ്ണിക്കൃഷ്ണന്‍, അച്ചടിസ്ഥാപനമായ കെബിപിഎസ് ഡയറക്റ്റര്‍ ടോമിന്‍ ജെ തച്ചങ്കരി എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്റ്റര്‍ ഡോ. എസ് കാര്‍ത്തികേയനാണ് കണ്‍വീനര്‍.

Comments

comments

Categories: Branding

Related Articles